HOME
DETAILS
MAL
കുഴല്‍ പണവുമായി യുവാവ് പിടിയില്‍
backup
November 10 2017 | 19:11 PM
താനൂര്‍: വിതരണത്തിനായി കൊണ്ടു പോവുന്നതിനിടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍.വേങ്ങര ചേറൂര് സ്വദേശി കൊട്ടേക്കാട് മുസ്തഫയാണു താനൂര്‍ പൊലിസിന്റെ പിടിയിലായത്.താനൂര്‍ സി.ഐ സി. അലവിക്കു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഇന്നലെ രാവിലെ ഏഴോടെ താനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ചാണു പ്രതിയെ പിടിച്ചത്.
10,20,000 രൂപ ഇയാളില്‍നിന്നും പിടിച്ചെടുത്തു. എസ് ഐ പ്രദീപ്, എസ്.ബിഎസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലാണു പരിശോധന നടത്തിയത്.താനൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് കുഴല്‍ പണവുമായി അടുത്തിടെ നിരവധി പേര് അറസ്റ്റിലായിരുന്നു.
പിടികൂടുന്നവരില്‍ അധിമാളുകളും വേങ്ങര പരിസരത്തുള്ളവരാണെന്നു പൊലിസ് പറഞ്ഞു. ഇതിനാല്‍ വേങ്ങര കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."