കൈയേറ്റസ്ഥലത്ത് വ്യാപാരിയുടെ അനധികൃത മാര്‍ക്കിടല്‍ പൊളിച്ചു നീക്കി
പള്ളിക്കല്‍: ടൗണ്‍ വികസനത്തിന്റെ ഭാഗമായി ഓവുചാല്‍ പ്രവൃത്തി നടക്കുന്നതിനിടെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ വിഭാഗം മാര്‍ക്ക് ചെയ്ത ഭാഗം മറച്ചുവച്ച് രാത്രിയുടെ മറവില്‍ പുതിയ മാര്‍ക്ക് ചെയ്ത് അധികൃതരെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. റവന്യൂ വിഭാഗം മാര്‍ക്ക് ചെയ്തിടന്ന് നിന്നു രണ്ടടിയിലേറെ റോഡിലേക്ക് ഇറക്കിയായിരുന്നു പള്ളിക്കല്‍ ബസാറിലെ വ്യാപാരിയുടെ അനധികൃത മാര്‍ക്കിടല്‍. ഇതുകണ്ടെത്തിയ പൊതുമരാമത്ത് അധികൃതര്‍ പ്രവൃത്തി നടത്തുന്ന കരാറുകാരെ കൊണ്ട് നേരത്തെ മാര്‍ക്ക് ചെയ്തതു പ്രകാരം കൈയേറ്റം പൊളിച്ചു മാറ്റിക്കുകയായിരുന്നു.
ഇയാള്‍, ഇന്നലെ കട തുറക്കാനെത്തിയിരുന്നില്ല. പള്ളിക്കലിലെ വ്യാപാരി സംഘടനയും ഇയാളുടെ നടപടിക്കെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. സംഘടനക്ക് പേരുദോഷമുണ്ടാക്കിയയാള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടിയെടുക്കുമെന്നും പള്ളിക്കല്‍ ബസാര്‍ ടൗണ്‍ വികസനത്തിന് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്‍പ്പെടെ പള്ളിക്കല്‍ യൂനിറ്റ് വ്യാപാരി വ്യവസായി സംഘടനയുടെ പൂര്‍ണസഹരണമുണ്ടാകുമെന്നും യൂനിറ്റ് പ്രസിഡന്റ് ചാലില്‍ ഹംസയും സെക്രട്ടറി പ്രഹ്ലാദനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."