HOME
DETAILS
MAL
അക്രമത്തിനെതിരേ വനിതകളെ അണിനിരത്തും: വനിതാ ലീഗ്
backup
November 11 2017 | 20:11 PM
കണ്ണൂര്‍: ചരിത്രം ഇരുണ്ട യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിലെ കാട്ടാളത്ത സംസ്കാരം സി.പി.എം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് റോഷ്നി ഖാലിദ്, ജനറല്‍ സെക്രട്ടറി പി. സാജിദ എന്നിവര്‍ പ്രസ്താവിച്ചു.
രാഷ്ട്രീയ വിദ്വേഷത്തിന്റെ മറവില്‍ വിളക്കന്നൂരില്‍ വീടുകള്‍ ആക്രമിച്ച് വൃദ്ധയായ ഉമ്മയെയും ബന്ധുക്കളായ സ്ത്രീകളെയും ആക്രമിച്ച നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഏര്‍പ്പാട് സി.പി.എം നിര്‍ത്തണമെന്നും അല്ലാത്തപക്ഷം സ്ത്രീകളെ അണിനിരത്തി സി.പി.എമ്മിന്റെ കാടത്ത രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."