HOME
DETAILS

ഷാര്‍ജയില്‍നിന്നൊരു മോഹനവാഗ്ദാനം

  
backup
November 12 2017 | 01:11 AM

%e0%b4%b7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%ae%e0%b5%8b%e0%b4%b9

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ വിജയകഥ സ്വന്തം ആത്മകഥയുടെ ഭാഗമാക്കിയ ഒരു മലയാളിയുണ്ട്. നമ്മോട് മലയാളത്തിലും അറബികളോട് അവരുടെ ഭാഷയിലും വര്‍ത്തമാനം പറഞ്ഞു പുസ്തകങ്ങള്‍ക്കിടയിലൂടെ ഓടിനടക്കുന്ന പുസ്തമേളയിലെ ഒത്താശക്കാരില്‍ ഒരുവന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശി കെ. മോഹന്‍കുമാര്‍. ജീവിതത്തില്‍ താനറിയാതെ പുസ്തകപ്പെട്ടുപോയ ഒരാളുടെ ഔദ്യോഗിക ജീവിതമാണ് മോഹന്‍കുമാറിന്റേത്. പുസ്തകങ്ങളും വായനക്കാരും സന്തതസഹചാരികളായ ജീവിതത്തിലേക്ക് മോഹന്‍കുമാര്‍ 1982ലാണെത്തിച്ചേരുന്നത്. ഷാര്‍ജ പുസ്തകോത്സവത്തിന്റെ രാജശില്‍പിയും ഷാര്‍ജ ശൈഖുമായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കു തന്റെ കൂടെത്തന്നെ മോഹന്‍കുമാറിനെ വേണമിന്ന്. ലോക പുസ്തകമേളകളില്‍ ശൈഖിനൊപ്പവും ശൈഖിനു വേണ്ടിയും പുസ്തകോത്സവത്തിന്റെ പ്രചരണാര്‍ഥവും അദ്ദേഹം നിരന്തര യാത്രകള്‍ നടത്തുന്നു. 365 ദിവസവും പുസ്തകങ്ങളുടെ കാര്യം നോക്കേണ്ടിവരുന്ന ഒരാളുടെ ആഹ്ലാദം നിറഞ്ഞ രാപകലുകളാണ് ഈ മലയാളിയുടേത്.

 

''പയ്യന്നൂരിലെ പിലാക്കൂവീട് എന്ന കുടുംബത്തിലാണു ജനനം. പയ്യന്നൂര്‍ സര്‍വിസ് ബാങ്ക് മാനേജരായിരുന്ന കുഞ്ഞികൃഷ്ണന്‍ നായരാണ് അച്ഛന്‍. അമ്മ പത്മാവതിയമ്മ. ഞങ്ങള്‍ നാലു സഹോദരങ്ങള്‍. പെങ്ങന്മാരില്ലാത്ത വീട്. അച്ഛനു ചിത്രരചനയിലും സംഗീതത്തിലും കമ്പമുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് അതു രണ്ടുമല്ലാത്ത ഇഷ്ടങ്ങളൊന്നും എന്റെ ജീവിതത്തിലും കാര്യമായിട്ടില്ല. പയ്യന്നൂര്‍ സ്‌കൂള്‍, പയ്യന്നൂര്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനം കഴിഞ്ഞ് കുടുംബത്തിന്റെ വരുമാനമാനമായ കൃഷിയുടെ മേല്‍നോട്ടവും പുതുതായി വല്ല കച്ചവടവും ഒക്കെ ആലോചിക്കുമ്പോഴാണ് ഷാര്‍ജയിലുള്ള അമ്മാവന്‍ ബാലകൃഷ്ണന്‍ നായര്‍ ഒരു വിസ അയക്കുന്നത്. അമ്മാവന്‍ ഇവിടെ ഗള്‍ഫ് ഇന്റര്‍നാഷനല്‍, ഫൈന്‍ഫയര്‍ തുടങ്ങിയ കമ്പനികളില്‍ മാനേജരായിരുന്നിട്ടുള്ളയാളാണ്. അങ്ങനെ അമ്മാവന്റെ നിര്‍ബന്ധത്തിലാണ് ഷാര്‍ജയിലെത്തുന്നത്. അങ്ങനെയാണ് ആലോചിച്ചതല്ലാത്ത ഒരു ജീവിതം എന്നെ ബന്ധിയാക്കുന്നത്.''
മോഹനേട്ടന്‍ പലപ്പോഴായി പറഞ്ഞ സ്വകാര്യങ്ങള്‍:


1982. കൊമേഴ്‌സ് ബിരുദധാരിയായ മലയാളിക്കു ജോലി ലഭിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല ഷാര്‍ജയില്‍. ഇംഗ്ലീഷ് അറയുന്നവര്‍ക്ക് ജോബ് മാര്‍ക്കറ്റില്‍ ഡിമാന്‍ഡുണ്ട്. അബ്ദുസ്സൈദ് എന്ന സിറിയന്‍ സംരംഭകന്‍ യു.എ.ഇയിലെ തന്നെ ആദ്യത്തെ കംപ്യൂട്ടര്‍ സ്ഥാപനങ്ങളിലൊന്ന് പ്ലാന്‍ ചെയ്യുന്നതും ഞാന്‍ ഷാര്‍ജയിലെത്തുന്നതും ഒരേ സമയത്താണ്. അബ്ദുസ്സൈദ് അറിയപ്പെട്ട കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്. വരുന്ന കാലം കംപ്യൂട്ടറുകളുടേതാണെന്നു മുന്‍കൂട്ടിക്കണ്ടാണ് അദ്ദേഹം യുനെസ്‌കോ കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുന്നത്. കൊറിയയില്‍നിന്നു പത്തിരുപത്തഞ്ച് കംപ്യൂട്ടറുകള്‍ കൊണ്ടുവന്ന് അദ്ദേഹം ഒരു സ്ഥാപനം തുടങ്ങുന്നു. ജോലി അന്വേഷിച്ചുനടന്ന എന്നെ പോലുള്ളവര്‍ക്ക് അവിടെ ജോലി ലഭിക്കുന്നു. ഇറാനില്‍നിന്നു വന്ന ഒരു കംപ്യൂട്ടര്‍ വിദഗ്ധന്‍ ഞങ്ങളെ കംപ്യൂട്ടര്‍ പഠിപ്പിക്കും. പഠിച്ചതുവച്ച് ഷാര്‍ജയിലെ ജനങ്ങളെ കംപ്യൂട്ടര്‍ സാക്ഷരരാക്കുകയാണു ഞങ്ങളുടെ നിര്‍ദിഷ്ട തൊഴില്‍. കംപ്യൂട്ടര്‍ പഠിപ്പിക്കുന്ന ഷാര്‍ജയിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ടാണ് അബ്ദുസ്സൈദിന്റെ സ്വപ്നം. ഷാര്‍ജ ഭരണാധികാരിയുടെ സഹോദരനാണ് അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍.

[caption id="attachment_450078" align="alignleft" width="360"] മോഹന്‍കുമാര്‍ ഷാര്‍ജ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കൊപ്പം[/caption]


കംപ്യൂട്ടറുകളുടെ ലോകത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഒരാളുടെ ഉത്സാഹത്തിമിര്‍പ്പോടെയായിരുന്നു അബ്ദുസ്സൈദിന്റെ നീക്കങ്ങള്‍. കംപ്യൂട്ടറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പഠനസാമഗ്രികള്‍ ഒക്കെ ശേഖരിക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. സത്യത്തില്‍ ഭാവിയുടെ രൂപം നേരത്തെ തിരിച്ചറിഞ്ഞ ഒരാളുടെ ആവേശമായിരുന്നു അത്. അങ്ങനെ അദ്ദേഹം ഒരാളെ ജോലിക്കുവച്ച് ലോകത്തെ എല്ലാ കംപ്യൂട്ടര്‍ കമ്പനികളുമായും എഴുത്തുകുത്തുകളാരംഭിച്ചു. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ രംഗത്തെ എല്ലാ രാജ്യാന്തര കമ്പനികളുമായും ഇത്തരം കറസ്‌പോണ്ടന്‍സുകള്‍ യുനെസ്‌കോ കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്നുണ്ട്. കൂട്ടത്തില്‍ ഏതാനും കത്തുകള്‍ ഇസ്രായേലിലേക്കു പോയി. ഇസ്രായേലില്‍നിന്നു ചില മറുപടിക്കത്തുകള്‍ ഷാര്‍ജയിലേക്കു വരികയുമുണ്ടായി. ജോര്‍ദാനിലെ അമ്മാന്‍ വഴിയായിരുന്നു ഈ കത്തുകളുടെ പോക്കും വരവും. അവിടുത്തെ ചില പത്രങ്ങള്‍ അതു വാര്‍ത്തയാക്കി. യു.എ.ഇ മാധ്യമങ്ങളിലും വാര്‍ത്ത വന്നു. അന്നു പത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഫലസ്ഥീനെതിരായ ഇസ്രായേല്‍ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ഇങ്ങനെ ഒരു വാര്‍ത്ത കോലാഹലമുണ്ടാക്കി. അതോടെ യുനെസ്‌കോ കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി അടച്ചുപൂട്ടി. ഞാന്‍ പണിയില്ലാത്തയാളായി.


പണി നഷ്ടപ്പെട്ട ഒരാളുടെ വേവലാതി ഇല്ലായിരുന്നു. അമ്മാവനുണ്ട് കൂടെ. മൂന്നാലു സ്ഥാപനങ്ങളുടെ അക്കൗണ്ട്‌സ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു സ്വയംതൊഴില്‍ കണ്ടെത്തുകയും ചെയ്തു. അപ്പോഴാണ് യുനെസ്‌കോ കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ചായ എത്തിച്ചിരുന്നയാള്‍ ഷാര്‍ജയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ഓഫിസിലേക്ക് ആളെ എടുക്കുന്ന കാര്യം പറഞ്ഞത്. വിദേശികള്‍ക്കു ജോലി ലഭിക്കുമോ എന്നൊക്കെ ആദ്യം തോന്നിയെങ്കിലും അപേക്ഷിച്ചുനോക്കി. ഡയറക്ടറായിരുന്ന മുഹമ്മദ് ദിയാബ് അല്‍ മൂസയാണ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്. ഫലസ്ഥീനിയായ അദ്ദേഹം ഭരണാധികാരിയുടെഗുരുനാഥനുമാണ്. ഗുരുനാഥന്മാരോട് അറബികള്‍ക്കുള്ള സ്‌നേഹാദരവുകള്‍ ഊഹിക്കാവുന്നതിലുമപ്പുറമാണ്. സ്വന്തം ഗുരുനാഥനെയാണ് ഷാര്‍ജ ശൈഖ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ചുമതല ഏല്‍പ്പിച്ചത്. പൗരത്വവും വീടും സര്‍വസൗകര്യങ്ങളും ഒരുക്കിനല്‍കിയാണ് ശൈഖ് മുഹമ്മദ് ദിയാബിനെ ഷാര്‍ജയില്‍ തന്നെ നിര്‍ത്തിയത്. അദ്ദേഹത്തിന്റെ കീഴിലെ ഒരു ഉദ്യോഗാര്‍ഥി ആകാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ വലിയ നേട്ടം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അന്നു ശ്രദ്ധിക്കുന്നത് ഷാര്‍ജയിലേക്കു വിദേശികളെ ആകര്‍ഷിക്കുന്നതിലാണ്. അതിനുവേണ്ടി രൂപപ്പെടുത്തിയ ഒട്ടേറെ ഉത്സവങ്ങളും കലാവിരുന്നുകളും അന്നേയുണ്ട്. ആ കൂട്ടത്തില്‍ ഒന്നായാണു പുസ്തക പ്രണയിയായ ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി 1982ല്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവവും ആരംഭിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടാണു ഞങ്ങളുടെ പ്രധാന ജോലികള്‍. പുസ്തകമേള 1982 ജനുവരിയിലായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസത്തിനുകീഴില്‍ അങ്ങനെ ഒരു പ്രദര്‍ശനം നടക്കുന്നു എന്നതിനപ്പുറം വലിയ ഉത്തരവാദിത്തങ്ങളില്ലായിരുന്നു. മൂന്നാലു സ്റ്റാളുകള്‍, അറബി കൃതികള്‍ അത്രയേയുള്ളൂ പുസ്തകമേള. മൂന്നാലു കൊല്ലം നിശബ്ദമായി പുസ്തകമേള നടന്നു.
1983-84 വര്‍ഷം ശൈഖ് നിര്‍ണായകമായ ഒരു പരിഷ്‌കരണം പ്രഖ്യാപിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസത്തില്‍നിന്ന് ടൂറിസം ഒഴിവാക്കി അത് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കീഴിലാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷനായി മാറി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല കുറഞ്ഞെങ്കിലും ഞങ്ങള്‍ അറബികളല്ലാത്തവര്‍ക്ക് അതൊരു അധികച്ചുമതല തന്നു. അറബിഭാഷ പഠിച്ചാലേ ജോലിയില്‍ തുടരാനാകൂ. അറബിഭാഷ പഠിക്കാം എന്ന് ഉറപ്പിക്കുന്നത് അങ്ങനെയാണ്. അന്നത്തെ അല്‍ ബയാന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണു ചേര്‍ന്നത്. ഏതാനും ഇന്ത്യക്കാരും യൂറോപ്പില്‍നിന്നുള്ള ഡോക്ടര്‍മാരുമൊക്കെയായിരുന്നു സഹപഠിതാക്കള്‍. ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്റെയും പുസ്തകമേളയുടെയും യോഗങ്ങളില്‍ ഷാര്‍ജ ഭരണാധികാരി എനിക്കുവേണ്ടി ഇംഗ്ലീഷില്‍ സംസാരിക്കേണ്ടതില്ല എന്നതാണതിന്റെ ഏറ്റവും വലിയ സന്തോഷം.
ഞാനും ഇന്നൊരു പുസ്തകപ്രണയിയാണ്. പുസ്തകങ്ങളെ സ്‌നേഹിച്ചും പരിചരിച്ചും ജീവിക്കുന്ന ഒരു മനുഷ്യനെ കണ്ടുകണ്ടാണ് ഞാന്‍ ദിവസവും ജീവിക്കുന്നത്. പുസ്തകം മറിക്കുന്നതിന്റെ ശബ്ദമാണു ഭൂമിയിലെ ഏറ്റവും നല്ല സംഗീതം എന്നു കരുതുന്ന ആയിരങ്ങളുടെ തോഴനായിരിക്കാന്‍ കഴിയുന്നതാണ് എന്റെ ഭാഗ്യം.
മനസില്‍ മോഹിച്ചുനടന്ന ഒരുപാടു സ്വപ്നങ്ങള്‍ സഫലമായതിന്റെ ആനന്ദത്തിലാണു ഞാന്‍. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ ഷാര്‍ജയില്‍ കൊണ്ടുവരിക, ശൈഖുമായി പരിചയപ്പെടുത്തുക എന്നതായിരുന്നു ആദ്യത്തെ കിനാവ്. പരസ്പരം മനസിലാകുന്ന രണ്ടുപേരാണവര്‍. ഓരോ വീട്ടിലും പുസ്തകം ഉണ്ടായിരിക്കേണ്ടതിനെ പറ്റി എപ്പോഴും എ.പി.ജെ സംസാരിക്കുന്നു. ഈ സ്വപ്നം അതേപോലെ കണ്ടിരുന്ന, നടപ്പാക്കിയ ഒരാളാണ് ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി. അറുപതിനായിരത്തോളം സ്വദേശി ഗൃഹങ്ങളാണ് ഷാര്‍ജയിലുള്ളത്. ആ വീടുകളിലേക്ക് ഒരു ഹോം ലൈബ്രറി കൊടുത്തയക്കുന്ന പദ്ധതി അദ്ദേഹം പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നു. സഖാഫ ബിലാ ഹുദൂദ്, അതിരുകളില്ലാതെ സംസ്‌കൃതി എന്നാണ് ആ പദ്ധതിയുടെ നാമകരണം.


ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുകൊണ്ട് ശൈഖ് നടത്തുന്ന ശ്രമം അതിനുള്ള കാല്‍വയ്പ്പാണ്. കുട്ടികളോടു സ്വപ്നം കാണാന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന എ.പി.ജെയെ നമുക്കറിയാം. ഷാര്‍ജ പുസ്തകോത്സവത്തിലെത്താമെന്നു ക്ഷണം സ്വീകരിച്ച എ.പി.ജെ ആദ്യം ആവശ്യപ്പെട്ടത് ശൈഖിന്റെ കൃതികളായിരുന്നു. തമ്മില്‍ ഇരുവരും കാണുന്നേരം എ.പി.ജെ ആദ്യം പറഞ്ഞത് ഞാന്‍ നിങ്ങളുടെ പുസ്തകങ്ങള്‍ വായിച്ചാണു വരുന്നതെന്നാണ്. ശൈഖിനു രാത്രി പാരിസിലേക്കു പോകേണ്ടതിന്റെ തിരക്കുണ്ടായിട്ടും അവരിരുവരും തമ്മില്‍ മണിക്കൂറുകള്‍ സംസാരിച്ചു. ഒടുക്കം 'ഹമാരേ സാത് ഖാനേ ഖായേഗാ' എന്നു ചോദിച്ചുകൊണ്ട് ശൈഖ് എ.പി.ജെയെ ഭക്ഷണത്തിനു വിളിച്ചു. ഇതൊക്കെയാണ് എന്റെ ജീവിത സന്തോഷങ്ങള്‍. ശൈഖ് കേരളം സന്ദര്‍ശിച്ചതോടെ മറ്റൊരു സ്വപ്നവും ഇയ്യിടെ സഫലമായി. ഷാര്‍ജയിലേതു പോലെ ഒരു പുസ്തകോത്സവം കേരളത്തിലും സംഘടിപ്പിക്കുക. പുസ്തക പ്രണയിയായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആ മേളയില്‍ അതിഥിയായെത്തുക. എന്റെ ഇപ്പോഴത്തെ സ്വപ്നമാണിത്. ഷാര്‍ജയിലെ വീട്ടിലിരുന്നുകൊണ്ടു കാണാവുന്ന സ്വപ്നമല്ല അതെന്നറിയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago