കൊട്ടക്കാമ്പൂര്‍: സി.പി.എം നേതാവ് കൈവശപ്പെടുത്തിയത് 52 ഏക്കര്‍
തൊടുപുഴ: ജോയ്സ് ജോര്‍ജ് എം.പിയുടെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനുപിന്നാലെ കൂടുതല്‍ കൈയേറ്റങ്ങള്‍ പുറത്തുവരുന്നു. കൊട്ടക്കാമ്പൂരില്‍ പട്ടികജാതിക്കാരുടെ പേരിലുള്ള 52 ഏക്കര്‍ സ്ഥലം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയ സ്വന്തമാക്കിയ വിവരമാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായ സി.പി.എം നേതാവ് വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും ഈ സ്ഥലം സ്വന്തമാക്കിയതായാണ് വിവരം.
കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ രജിസ്ട്രേഷന് എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയാണ് തട്ടിപ്പ് നടത്തിയത്.
രജിസ്ട്രേഷനായി യഥാര്‍ഥ ഉടമകളെന്ന വ്യാജേന തന്റെ ജീവനക്കാരെയാണു നേതാവ് കളത്തിലിറക്കിയത്. 13 പട്ടികജാതിക്കാരായ കര്‍ഷകരുടെ പേരില്‍ വ്യാജപട്ടയമുണ്ടാക്കി 52 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പട്ടികജാതിക്കാരില്‍നിന്ന് മുക്ത്യാര്‍ എഴുതിവാങ്ങിയശേഷം ഭൂമി സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേരീതി സ്വീകരിച്ചാണ് ജോയ്സ് ജോര്‍ജ് എം.പിയും കുടുംബവും കൊട്ടക്കാമ്പൂരില്‍ 28 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."