HOME
DETAILS
MAL
ജപ്പാനിലും ശക്തമായ ഭൂചലനം; ആളപായമില്ല
backup
November 13 2017 | 02:11 AM
ടോക്കിയോ: ഗള്‍ഫ് മേഖലയിലെ അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാന്റെ കിഴക്കന്‍ തീരപ്രദേശത്തും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചയാണ് ഭൂകമ്പമുണ്ടായത്.
ജപ്പാനിലെ സെന്ദായില് നിന്ന് 351 കിലോമീറ്റര്‍ അകലെ ഹോന്‍ഷു തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 9.5 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനമനുഭവപ്പെട്ടു. ആളപായങ്ങളോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാന് മെട്രോളജിക്കല്‍ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാഖിലും വിവിധ അറബ് രാജ്യങ്ങളിലും അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."