ഹുറൂബില്‍ കുടുങ്ങിയ അഞ്ചു മലയാളികള്‍ നാട്ടിലേക്കു മടങ്ങി
ദമാം: ഒളിച്ചോടിയതായി കാണിച്ചു സ്‌പോണ്‍സര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹുറൂബ് ഗണത്തില്‍ പെട്ട് സഊദിയില്‍ ദുരിതത്തിലായവരില്‍ നിന്നും അഞ്ചു മലയാളികളടക്കം ആറുപേര്‍ കൂടി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം, തിരുവല്ല, കണ്ണൂര്‍ സ്വദേശികളും കോയമ്പത്തൂര്‍ സ്വദേശിയുമാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നം മൂലം നാട്ടിലേക്ക് യാത്ര തിരിക്കാനായത്. ഹുറൂബ് കേസില്‍ അകപ്പെട്ടവരില്‍ നാട്ടിലേക്ക് പോകണമെങ്കില്‍ നിരവധി കടമ്പകളാണ് നേരിടേണ്ടത്.
അബ്ദുല്‍ ഖാദര്‍ പൊന്നാനി, അബ്ദുല്‍ ഖാദര്‍ മലപ്പുറം, അബ്ദുല്‍ ഹകീം കൊണ്ടോട്ടി, അച്ചന്‍കുഞ്ഞ് തിരുവല്ല, ഫൈസല്‍ കണ്ണൂര്‍ എന്നീ മലയാളികളും കോയമ്പത്തൂര്‍ സ്വദേശി അബ്ദുല്‍ അലിയുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. അബ്ദുല്‍ അലി ഒഴികെയുള്ളവര്‍ റിയാദിലെ ഒരു മാന്‍പവര്‍ കമ്പനിയില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."