മിഠായിത്തെരുവ് നവീകരണം നാടിന്റെ അഭിമാന പദ്ധതി: മന്ത്രി കടകംപള്ളി
കോഴിക്കോട: മിഠായിത്തെരുവ് നവീകരണം നാടിന്റെ അഭിമാന പദ്ധതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മിഠായിത്തെരുവും ഗുജറാത്തി സ്ട്രീറ്റും പൗരാണിക തനിമയോടെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ മിഠായിത്തെരുവ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യമിട്ട കാലയളവിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനായിട്ടുണ്ട്. അധികം വൈകാതെ ഉദ്ഘാടനം നടത്തും. അടുത്തഘട്ട പ്രവൃത്തിക്കുള്ള നിര്‍ദേശം വന്നിട്ടുണ്ട്. അതു നടപ്പാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളും.
പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. തെരുവിലേക്കു വാഹനങ്ങള്‍ കടത്തേണ്ട എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. വ്യാപാരികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ജില്ലാ കലക്ടര്‍ യു.വി ജോസ്്, ടൂറിസം ജോയന്റ് സെക്രട്ടറി അനിതാ കുമരി, തഹസില്‍ദാര്‍ ഇ. അനിതാ കുമാരി തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."