കരുത്തു തെളിയിച്ച് സഹകരണ ഘോഷയാത്ര മൂന്നു മണിക്കൂര്‍ നഗരം സ്തംഭിച്ചു
കോഴിക്കോട്: സഹകരണ മേഖലയുടെ കരുത്തു തെളിയിച്ച് സഹകരണ വാരാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര.
ബീച്ചില്‍നിന്ന് സി.എച്ച് ഫ്‌ളൈഓവര്‍, ബാങ്ക് റോഡ്, ഇന്ദിരാഗാന്ധി റോഡ്, പുതിയ സ്റ്റാന്‍ഡ്, പാവമണി റോഡ് വഴി മുതലക്കുളത്തു സമാപിച്ച ഘോഷയാത്രയില്‍ സഹകരണ ബാങ്ക് ജീവനക്കാരും സഹകാരികളും പൊതുജനങ്ങളും മഴവില്‍ നിറങ്ങളുള്ള പതാകയുമായി അണിനിരന്നു. ഘോഷയാത്രയെ തുടര്‍ന്ന് നഗരം മൂന്നു മണിക്കൂര്‍ സ്തംഭിച്ചു.
ജില്ലയിലെ ഒരോ സഹകരണ ബാങ്കും സ്വന്തം ബാനറുകള്‍ക്കു കീഴിലാണ് അണിനിരന്നത്. മുത്തുക്കുടം, ഹൈഡ്രജന്‍ ബലൂണുകള്‍, തെയ്യക്കോലങ്ങള്‍, കഥകളി രൂപങ്ങള്‍, കോല്‍ക്കളി, ഒപ്പന, ബാന്‍ഡ് മേളങ്ങള്‍, വാദ്യമേളങ്ങള്‍, ചെണ്ടമേളങ്ങള്‍ തുടങ്ങിയവ യാത്രയ്ക്ക് മിഴിവേകി.
മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ സഹകരണ മേഖലയ്ക്കു ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, എന്‍. സുബ്രഹ്മണ്യന്‍, ജി.സി പ്രശാന്ത്കുമാര്‍ സംസാരിച്ചു. എം. മെഹബൂബ് സ്വാഗതവും സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ മനോജ് പി.എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."