HOME
DETAILS

തളരാത്ത മനസും ശരീരവും; മാതൃകയാക്കാം ഈ വയോധികനെ

  
backup
November 16 2017 | 05:11 AM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be


കിളിമാനൂര്‍: നാലാം ക്ലാസ് വരെ പഠിച്ച് പഠനം നിര്‍ത്തി പതിനാലാം വയസില്‍ എടുത്ത തൂമ്പ ശതാഭിഷേകം കഴിഞ്ഞിട്ടും സുകുമാരന്‍ താഴെ വെച്ചിട്ടില്ല. ഈ പ്രായത്തിലും അഞ്ച് ഏക്കറില്‍ മകനോടൊപ്പം ചേര്‍ന്ന് രാപ്പകലോളം പണിയെടുത്ത് ഈ വയോധികന്‍ പൊന്ന് വിളയിക്കുകയാണ്.
കിളിമാനൂര്‍ അടയമണ്‍ കൊപ്പം സുദര്‍ശന വിലാസത്തില്‍ സുകുമാരനാ(85)ണ് നാട്ടുകാര്‍ക്ക് അത്ഭുതവും കൗതുകവും ജനിപ്പിച്ച് കാര്‍ഷിക വൃത്തിയില്‍ മുടിചൂടാമന്നനായി വിലസുന്നത്. പിതാവിന്റെ താല്‍പര്യം മൂലം നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. അന്നത്തെ സാഹചര്യം അതായിരുന്നുവത്രെ. പതിനാലാം വയസില്‍ പിതാവിനൊപ്പം തൂമ്പയുമായി കൃഷിപണി തുടങ്ങിയതാണ്. വിവാഹിതനായ ശേഷം വീടിനടുത്തുള്ള കവലയില്‍ മലഞ്ചരക്ക് വ്യാപാരവും നടത്തി ഉപജീവനത്തിന് വഴി തേടിയിരുന്നു. പണ്ട് എള്ള്, മുതിര, കൂവ, മരച്ചീനി, കൂരവ്, ചാമ, പയര്‍, ഉഴുന്ന്, നെല്ല് എന്നിവയായിരുന്നു പ്രധാന കൃഷികള്‍. ഇന്ന് ചേന, ചേമ്പ്, മരച്ചീനി, പല തരം വാഴകള്‍, റബ്ബര്‍, നെല്ല്, അടക്ക, കുരുമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. കടക്കല്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തുകളിലെ മാര്‍ക്കറ്റുകളില്‍ ഇവരുല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ വലിയ തോതില്‍ വില്‍പനക്ക് എത്തുന്നുണ്ട്. നാടന്‍ ഏത്ത കുലകളും പച്ചക്കറികളും ടണ്‍ കണക്കിനാണ് കഴിഞ്ഞ ഓണക്കാലത്ത് ഇവര്‍ മാര്‍ക്കറ്റിലെത്തിച്ചത്. ആഹാരമുണ്ടാക്കാനും കഴിക്കാനും ചെലവിടുന്ന സമയം ഒഴികെ ബാക്കിയുള്ളത് പൂര്‍ണമായും കൃഷിക്ക് തന്നെയാണ് സുകുമാരന്‍ ചെലവിടുന്നത്.ഒരു പല്ലു പോലും ഇല്ലെങ്കിലും ഈ പ്രായത്തിലും എല്ലാം കഴിക്കുമെന്നും സുകുമാരന്‍ പറയുന്നു. തൂമ്പയുമായി തന്നോടൊപ്പം മണ്ണില്‍ കിളച്ച് വിജയിക്കാന്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് കഴിയില്ലെന്ന ആത്മവിശ്വാസവും ഈ വയോധികനുണ്ട്. ഭാര്യയും ഒരു മകനും മരിച്ചു. രണ്ടു ആണ്‍ മക്കളുണ്ട്. രണ്ടുപേരും ഉയര്‍ന്ന റാങ്കില്‍ മിലിട്ടറി സര്‍വിസില്‍ നിന്ന് വിരമിച്ചവരാണ്. വീട്ടില്‍ മധുസൂദനന്‍ എന്ന മകനും സുകുമാരനും മാത്രമാണുള്ളത്. മധുവിന്റെ ഭാര്യ ജോലിസ്ഥലത്താണ്. ആഴ്ചയില്‍ ഒരിക്കല്‍ വന്നുപോകും. കൃഷി പോലെ അടുക്കള പണിയും അച്ഛനും മകനും കൂടി തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  2 months ago
No Image

ഗസ്സിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  2 months ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  2 months ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  2 months ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  2 months ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  2 months ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  2 months ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  2 months ago