രാഹുല്‍ ഗാന്ധി നവം.30ന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കും
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഈ മാസം 30ന് മുന്‍പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം സൂചന നല്കി. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.
വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുകയും അദ്ദേഹത്തെ സഹായിക്കാനായി രണ്ട് പുതിയ അംഗങ്ങളെകൂടി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ സൂചന നല്‍കിയിരുന്നു. ഗുജറാത്ത് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇതിനെ പൂര്‍ണമായി അംഗീകരിക്കുകയും ഇതുസംബന്ധിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നേരത്തെ അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് നേതൃത്വം വ്യക്തമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല.
ഈ മാസം 19ന് ശേഷം അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ നല്കിയ സൂചന. ഒക്ടോബര്‍ 31ന് മുന്‍പ് അധ്യക്ഷ പദവി ഏറ്റെടുക്കാനായിരുന്നു തീരുമാനമെങ്കിലും അപ്പോഴേക്കും ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായി. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."