ഗതാഗതയോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണിയില്ല; കോണ്‍. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
കഠിനംകുളം: ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചാന്നാങ്കര പോസ്റ്റാഫീസ് ജങ്ഷനിലെ റോഡ് ഉപരോധിച്ചു. ചാന്നാങ്കര ഫാത്തിമ ഓഡിറ്റോറിയം മുതല്‍ പോസ്റ്റാഫിസ് ജങ്ഷന് വരെയുള്ള റോഡുകളാണ് വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്നത്.
ജാവാ കോട്ടേജ് ജങ്ഷനില്‍ ചെറിയൊരു മഴ പെയ്താല്‍ തന്നെ റോഡ് കുളമാകുന്ന സ്ഥിതിയാണ്. ഇത് കാരണം ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍പ്പെട്ട ഈ റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ാഷ്ട്രീയ പാര്‍ട്ടിക്കാരും പൊതുജനങ്ങളും സാസ്ക്കാരിക സംഘടനകളും നിരവധി തവണ നിവേദനം നല്‍കിയിരുന്നു. സ്ഥലം എം.എല്‍.എ ശശി ഇപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ിയാണ്. എന്നിട്ടും ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഉപരോധത്തിന് എം.എ.ലത്തീഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."