യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നത് പകരംവീട്ടല്‍
മലയിന്‍കീഴ്: പട്ടാപ്പകല്‍ നടുറോഡിലിട്ട് യുവാവിനെ വെട്ടിക്കൊന്ന കേസ്സില്‍ പിടിയിലായ യുവാവിനെ കാട്ടാക്കട കോടതി റിമാന്റ് ചെയ്തു.
പൂജപ്പുര തമലം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന ഗിരീഷിനെയാണ് റിമാന്റ് ചെയ്തത്. മുന്‍പ് നടന്നൊരു കൊലക്കുള്ള പകരംവീട്ടലാണ് ഇന്നലെ നടന്നതെന്ന് പൊലിസ് പറയുന്നു. കാട്ടാക്കട നെയ്യാറ്റിന്‍കര റോഡിലെ വണ്ടന്നൂര്‍ ഭാഗത്ത് വച്ചാണ് പൂജപ്പുര തമലം സ്വദേശിയായ സുരേഷിനെയാണ് (32) വെട്ടിക്കൊന്നത്. ഇയാള്‍ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ബിനുകുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. 2013ലാണ് തമലം സ്വദേശിയായ ബിനുമോനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതില്‍ പ്രതിയായ സുരേഷ് സംഭവശേഷം തമലത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് താമസം
മാറിയിരുന്നു. ബിനുകുമാറിന്റെ കൂട്ടത്തിലുള്ളവര്‍ പകരം വീട്ടുമെന്ന് ഉറപ്പായതിനാലായിരുന്നു താമസം മാറിയത്. ശനിയാഴ്ച രാവിലെ 8 മണിയോടെ വണ്ടന്നൂരില്‍ തേവരക്കോട് പഞ്ചമീദേവീ തമ്പുരാന് ക്ഷേത്രത്തിനു മുന്നില്‍ വച്ചു ആക്ടീവ സ്കൂട്ടറില്‍ വരികയായിരുന്ന സുരേഷിനെ കാറിലെത്തിയ നാലംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സ്കൂട്ടറിനെ ഇടിച്ച വേഗതയില്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ കാര്‍ ഉപേക്ഷിച്ച് നാലംഗ സംഘം ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. കാറിലെത്തിയവര്‍ സുരേഷിനെ രാവിലെ മുതല്‍ പിന്തുടര്ന്നാണ് കൊല നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."