HOME
DETAILS

മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം: ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം

  
backup
December 07, 2017 | 1:29 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

കൊല്ലം: മല്‍സ്യബന്ധനത്തിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കെല്ലാം ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം രൂപയാണ്.
സര്‍ക്കാരിന്റെ പത്തുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ജീവനോപാധിക്കായി അഞ്ചുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളില്‍ മരണമടഞ്ഞാല്‍ മാത്രമായിരുന്നു പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
എന്നാല്‍, ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്.
ഇതില്‍ അന്‍പതുശതമാനം പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പൂര്‍ണമായും ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതുമാത്രമല്ല, ജീവനോപാധിക്കു ലഭിക്കുന്ന അഞ്ചുലക്ഷം ഏതു രീതിയിലാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും പലരും വാങ്ങിയിട്ടുള്ളത്. പുതിയതായി ബോട്ടിന് 50 മുതല്‍ 80 ലക്ഷം രൂപയും വള്ളത്തിനും വലയ്ക്കും അഞ്ചുലക്ഷവും വേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെട്ടതില്‍ ഏറിയപങ്കും മത്സ്യബന്ധന വള്ളങ്ങളാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത യാനങ്ങളാണ് നിലവിലുള്ളതില്‍ കൂടുതലും.
സ്വന്തംനിലയില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വര്‍ഷംതോറും ഇത്രയും വലിയതുക അടയ്ക്കാന്‍ കഴിയാത്തതാണ് ഇന്‍ഷുറന്‍സില്‍നിന്നു ഇവരെ പിന്നോട്ട് വലിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  a month ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  a month ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  a month ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  a month ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  a month ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  a month ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  a month ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  a month ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a month ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  a month ago