HOME
DETAILS

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളുടെ തലസ്ഥാനമായി രാജസ്ഥാന്‍

  
backup
December 11 2017 | 00:12 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8%e0%b5%87%e0%b4%b0

 

ജെയ്പൂര്‍:രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷക്കൊല നടക്കുന്നത് രാജസ്ഥാനിലെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണ്ടെത്തല്‍. ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് നേരെ നടക്കുന്ന അക്രമം വന്‍തോതില്‍ വര്‍ധിക്കുന്നതുകാരണം അക്രമത്തിന്റെ തലസ്ഥാനമെന്ന പേരിലാണ് രാജസ്ഥാന്‍ അറിയപ്പെടുന്നത്.
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫറസുലിനെ കൊലപ്പെടുത്തിയ സംഭവത്തോടെ രാജസ്ഥാന്‍ സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 1992ല്‍ കുംഹേര്‍ കൂട്ടക്കൊലമുതല്‍ക്കുള്ള കളങ്കത്തില്‍ നിന്ന് സംസ്ഥാനത്തിന് ഇതുവരെ മോചനമായിട്ടില്ല. രാജസ്ഥാനില്‍ ദലിതുകള്‍ക്കുനേരെ നടന്ന ഏറ്റവും ക്രൂരമായ അക്രമമായിരുന്നു ഇത്. ഭരത്പൂരില്‍ നടന്ന അക്രമത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
2010 സെപ്റ്റംബറില്‍ മീണ സമുദായത്തില്‍പ്പെട്ട ഹിന്ദു തീവ്രവാദികള്‍ മുസ്‌ലിംകളെ ആക്രമിക്കുകയും അവരുടെ സ്വത്ത് വകകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഏതാണ്ട് 50 മുസ്്‌ലിം വീടുകള്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്. കാര്‍ഷിക വിളകര്‍, കാര്‍ഷികോപകരണങ്ങള്‍, കന്നുകാലികള്‍ എന്നിവ കൊള്ളയടിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സ്വയരക്ഷക്കായി ഇവര്‍ ഒളിച്ചോടുകയായിരുന്നു. സവായ്മാധേപൂര്‍ ജില്ലയിലെ സൂര്‍വാള്‍ ഗ്രാമത്തില്‍ ഫൂല്‍ മുഹമ്മദ് എന്ന പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അക്രമികള്‍ ജീവനോടെ ചുട്ടുകൊന്നു.ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല.
ബീഫ് കച്ചവടം നടത്തുന്നുണ്ടെന്നാരോപിച്ച് മാംസവ്യാപാരിയായ അബ്ദുള്‍ ഗഫൂര്‍ ഖുറേശിയെ കൊലപ്പെടുത്തിയത് 2015 മെയ് 30നായിരുന്നു. ചത്ത 200ഓളം കന്നുകാലികളെ സംസ്‌കരിക്കുന്നതിനായി കരാറെടുത്തതാണ് ഇയാളെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ആള്‍വാറില്‍ 55കാരനായ പെഹ്്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ഇത്. ഈ വര്‍ഷം തന്നെ ജൂണ്‍ 16നാണ് പ്രതാപ്ഗഡില്‍ സഫര്‍ ഇസ്്‌ലാം കൊല്ലപ്പെട്ടത്. യുവതിയുടെ ഫോട്ടോയെടുക്കാനുള്ള മുനിസിപ്പല്‍ ഓഫിസറുടെ ശ്രമം ചെറുത്താണ് സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകനായ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണമായത്. ഈ സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ പൊലിസിനായിട്ടില്ല.
2017 സെപ്റ്റംബറിലാണ് ദന്തല്‍ ഗ്രാമത്തില്‍ അഹമ്മദ് ഖാന്‍ കൊല്ലപ്പെടുന്നത്. ഹിന്ദുദേവതയെക്കുറിച്ചുള്ള പ്രാര്‍ഥനാ ഗാനം തെറ്റായി ചൊല്ലിയെന്നതായിരുന്നു ഇദ്ദേഹം ചെയ്ത കുറ്റം. ഇക്കഴിഞ്ഞ നവംബറില്‍ കന്നുകാലികളെ വീട്ടിലേക്ക് കൊണ്ടുപോയ കര്‍ഷകന്‍ ഉമര്‍ മുഹമ്മദിനെ അക്രമി സംഘം വളഞ്ഞുവച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ആള്‍വാര്‍ ജില്ലയിലെ ഗോവിന്ദ് ഗഡില്‍ വച്ചായിരുന്നു. കന്നുകാലികള്ളക്കടത്താരോപിച്ച് താലിം ഹുസൈനെ വെടിവച്ച് കൊന്നത് രാജസ്ഥാന്‍ പൊലിസാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago