HOME
DETAILS
MAL
ബിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നക്സല്‍ ആക്രമണം; അഞ്ച് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി
backup
December 20 2017 | 05:12 AM
ന്യൂഡല്‍ഹി: ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നക്സല്‍ ആക്രമണം. മസുദന്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്റ്റേഷന് മാസ്റ്ററും ലോകോ പൈലറ്റുമുള്പെടെ അഞ്ചു പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാ രാത്രിയായിരുന്നു സംഭവം. ബിഹാറിലെ മസുദന്‍ ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം തുടരുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായിട്ടില്ല.
ഇത്തരം സംഭവങ്ങള്‍ ബിഹാറില്‍ പതിവായിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, ഇരുപതോളം പേര് വരുന്ന നക്സല്‍ സംഘം ബിഹാറിലെ ലഖിസാരൈ ജില്ലയില്‍ ഒരു ട്രെയിന്‍ തട്ടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."