ഉത്തരകൊറിയക്കെതിരേ കൂടുതല്‍ ഉപരോധവുമായി യു.എന്‍
ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരേ യു.എന്‍ ഉപരോധമേര്‍പ്പെടുത്തി. എണ്ണ ഇറക്കുമതി, വിദേശരാജ്യങ്ങളിലുള്ള പൗരന്മാരെ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചയക്കല്‍ തുടങ്ങിയ ശക്തമായ ഉപരോധങ്ങളാണ് ഏര്‍പ്പെടുത്താനിരിക്കുന്നത്. യു.എന്‍ രക്ഷാസമിതിയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പ്രമേയം കൊണ്ടുവന്നത് അമേരിക്കയാണ്.
നവംബര്‍ 28ന് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ഉപരോധം. ഉത്തരകൊറിയയിലേക്ക് അസംസ്കൃത ഇന്ധനവും ശുദ്ധീകരിച്ച ഇന്ധനവും ഇറക്കുമതി ചെയ്യുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇവിടേക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. രക്ഷാസമിതിയില്‍ പ്രമേയം പാസാവണമെങ്കില്‍ ചൈനയുടെ പിന്തുണ ആവശ്യമാണ്. ചൈനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യു.എസ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഇതേ ആവശ്യത്തില്‍ ചൈനീസ് പ്രസിഡന്റുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ഉപരോധത്തിനെ തുടര്‍ന്ന് ഉത്തരകൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനത്തിന്റെ വരവ് നിലയ്ക്കും.
ഉപരോധം പ്രാബല്യത്തില്‍ വന്നതിനാല്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ യു.എന്നിന്റെ അനുമതി തേടേണ്ടിവരും. കൂടാതെ മുഴുവന്‍ രാജ്യങ്ങളും ഇന്ധന കയറ്റുമതിയുടെ വിവരങ്ങള്‍ യു.എന്നിന് കൈമാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."