HOME
DETAILS

ജില്ലയിലെങ്ങും സ്വാതന്ത്ര്യ ദിനം വാര്‍ഷികം ആഘോഷിച്ചു

  
backup
August 16 2016 | 18:08 PM

78098-2


പച്ചിലക്കാട്
നശാത്തുല്‍ ഇസ്‌ലാം മദ്‌റസ

പച്ചിലക്കാട്: നശാത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മഹല്ല് പ്രതിനിധി പി മൊയ്തു ഹാജി പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് വാഴയില്‍ അസീസ് അധ്യക്ഷനായി. ഖത്തീബ് വി.എം നവാസ് ദാരിമി സന്ദേശം നല്‍കി. മുനീര്‍ ഗസ്സാലി ടാലന്റ് ഷോ നടത്തി.
സെക്രട്ടറി യു മുഹമ്മദ് ഇബ്‌റാഹീം മുസ്‌ലിയാര്‍, മുഹമ്മദ് റാഫി ബാഖവി, ബാസിത് ശംനാജ് ഗസ്സാലി സംസാരിച്ചു.

വൈഖരി ഗ്രന്ഥശാല

മടക്കിമല: വൈഖരി ഗ്രന്ഥശാല മടക്കിമലയുടെ ആഭിമുഖ്യത്തില്‍ ബാലവേദി വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. ക്വിസ് മത്സരത്തിന് മുഹസീന, അശ്വതി, ആരതി എന്നിവര്‍ നേതത്വം നല്‍കി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൈക്കാടന്‍ കബര്‍ അധ്യക്ഷനായി.
സെക്രട്ടറി പി.എം നന്ദകുമാര്‍, വാര്‍ഡംഗവും ഗ്രന്ഥശാലാ വൈസ് പ്രസിഡന്റുമായ പി ഭരതന്‍, അഡ്വ. എം.സി.എം ജമാല്‍, സെക്രട്ടറി പി വിശ്വനാഥന്‍ സംസാരിച്ചു. ബാലവേദി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


ചുങ്കം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ

തലപ്പുഴ: ചുങ്കം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍സൈനികനുമായ അബ്ബാസ് ഹാജിയുടെ അധ്യക്ഷനായി. യോഗം ശിഹാബ് സഅദി ഉദ്ഘാടനം ചെയ്തു. എക്‌സ് സര്‍വീസ്മാന്‍ മൊയ്തീന്‍കുട്ടി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് നിസാര്‍ ദാരിമി സ്വാഗതവും സെക്രട്ടറി മുജീബ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. മദ്‌റസ മാനേജിങ് കമ്മിറ്റി മധുരവിതരണവും നടത്തി.

ഡി.സി.സി

കല്‍പ്പറ്റ: വയനാട് ഡി.സി.സി യില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡി.സി.സി വൈസ്പ്രസിഡന്റ് ഒ.വി അപ്പച്ചന്‍ പതാക ഉയര്‍ത്തി. എം.എ ജോസഫ്, ജി വിജയമ്മ ടീച്ചര്‍, എം.എം രമേശ് മാഷ്, ശോഭനകുമാരി, പി.കെ അബ്ദുറിമാന്‍, ബിനു തോമസ്, വി നൗഷാദ്, ശിഹാബ് കാച്ചാസ്, ജിന്‍സ പുളിയാര്‍മല, സോജന്‍ വടുവഞ്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹില്‍ടോപ് ഇംഗ്ലീഷ് അക്കാദമി

വാളാട്: ഹില്‍ടോപ് ഇംഗ്ലീഷ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് ഖലീല്‍ മുക്കത്ത് അധ്യക്ഷനായി. യോഗം മാനേജര്‍ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. സജിന വാളാട് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിസി മഹ്മൂദ് ഹാജി, മഹല്ല് പ്രസിഡന്റ് യൂസുഫ് ഫൈസി, ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു. ജാഫര്‍ തലപ്പുഴ സ്വാഗതവും സക്കീന നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഗവ.യു.പി സ്‌കൂള്‍ വെള്ളമുണ്ട

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.യു.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലാസ് തല പതാക നിര്‍മാണം, ക്വിസ് മത്സരം, ഗാന്ധി സിനിമാ പ്രദര്‍ശനം, ദേശഭക്തിഗാന മത്സരം, അലിഫ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള അറബിക് ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.ജെ സെബാസ്റ്റ്യന്‍ പതാകയുയര്‍ത്തി. പി.ടി.എ പ്രസിഡന്റ് നൗഷാദ് കോയ സന്ദേശം നല്‍കി. വര്‍ണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മുട്ടില്‍: വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചരിത്ര ദൃശ്യാവിഷ്‌കാരം, ദേശഭക്തിഗാന മല്‍സരം, ക്വിസ് മല്‍സരം, പ്രസംഗ മല്‍സരം, സ്വാതന്ത്ര്യദിന റാലി എന്നിവ സംഘടിപ്പിച്ചു.
   മുട്ടില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി ഫൈസല്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഡോ.പി ലക്ഷ്മണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ വൈസ് പ്രസിഡന്റ് യു ഇബ്രാഹിം, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി മൊയ്തു, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി അബ്ദുല്‍ ജലീല്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിനുമോള്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മിദിലാജ് എന്നിവര്‍ സംസാരിച്ചു.

ഗവ. എല്‍.പി സ്‌കൂള്‍ മെച്ചന

മെച്ചന: ഗവ. എല്‍.പി സ്‌കൂള്‍ മെച്ചനയില്‍ സ്വാതന്ത്ര്യം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഡംഗം സാലി സാബു പതാക ഉയര്‍ത്തി. പ്രധാനാധ്യാപകന്‍ പി.എന്‍ സുപ്രന്‍ സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് കെ.ടി ജയനാരായണന്‍, പി ഈശ്വരന്‍, അരുണ്‍ പ്രകാശ്, എ.ജെ പ്രവീണ്‍ ദാസ് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വീഡിയോ പ്രദര്‍ശനം, പതാക നിര്‍മ്മാണം, പായസ വിതരണം എന്നിവയും സംഘടിപ്പിച്ചു.

നൂറുല്‍ ഇസ്‌ലാം മദ്‌റസ

കുണ്ടാല: നൂറുല്‍ ഇസ്‌ലാം മദ്‌റസ എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സര കലാപരിപാടികള്‍ സംഘടിപ്പിച്ചു. ഖത്തീബ് നാസര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം സമദ് ദാരിമി അധ്യക്ഷനായി. മദ്‌റസ ലീഡര്‍ അക്ബര്‍ ശരീഫ്, പി നജാസ്, സംസാരിച്ചു. എസ്.കെ.എസ്.ബി.വി സെക്രട്ടറി എം.കെ അന്‍സില്‍ സ്വാഗതവും എം.പി ഫവാസ് നന്ദിയും പറഞ്ഞു.

വിവേകോദയം എല്‍.പി സ്‌കൂള്‍

പുതുശ്ശേരികടവ്: വിവേകോദയം എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ സിന്ദു പുറത്തൂട്ട് പതാക ഉയര്‍ത്തി. പ്രസര വായന ശാല പ്രസിഡന്റ് കെ.സി ജോസഫ് മാസ്റ്റര്‍ സന്ദേശം നല്‍കി. പ്രസര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെക്രട്ടറി മറിയാമ്മ ടീച്ചര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. പ്രധാനാധ്യാപകന്‍ എം.പി ചെറിയാന്‍, പി.ടി.എ പ്രസിഡന്റ് സജി, സിനിയന്‍ ടീച്ചര്‍, ചാക്കോ, സ്‌കൂള്‍ ലീഡര്‍ കൃഷ്ണാ ഗായത്രി സംസാരിച്ചു. പി.ടി.എയുടെയും എം.പി.ടി.എയുടെയും നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.

ആണ്ടൂര്‍ ഹിദായത്തുല്‍ ഇഖ് വാന്‍ മദ്‌റസ

ആണ്ടൂര്‍: ഹിദായത്തുല്‍ ഇഖ് വാന്‍ മദ്‌റസ എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തില്‍ എസ്.കെ.ജെ.എം.സി.സിയുടെ നിര്‍ദേശ പ്രകാരം സ്വാതന്ത്ര്യ ദിന ഫ്രീഡം കോള്‍ മദ്‌റസ അങ്കണത്തില്‍ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അഫ്‌സല്‍ അധ്യക്ഷനായി. സ്വബാദ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഖത്തീബ് ഇ.പി മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇബ്‌റാഹീം മുസ്‌ലിയാര്‍, മുത്തലിബ് മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ മുസ്‌ലിയാര്‍, ഷരീഫ് അസ്‌ലം, ഹസീബ് സംസാരിച്ചു.

പിണങ്ങോട് ദാറുസലാം മദ്‌റസ

പിണങ്ങോട്: ദാറുസലാം മദ്‌റസയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ മൂസ്സ് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരം. റാബിയ സി, നിസ്മ മറിയം, എം.കെ ആദില ശറിന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് അബ്ദുല്ല മുസ്‌ലിയാര്‍, ഗഫൂര്‍ മുസ്‌ലിയാര്‍ സമ്മാന ദാനം് നിര്‍വഹിച്ചു. ഖത്തീബ് അബ്ബാസ് ഫൈസി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അലി ദാരിമി സംസാരിച്ചു.

ഗവ. എല്‍.പി സ്‌കൂള്‍ തെങ്ങുമുണ്ട

തെങ്ങുമുണ്ട: ഗവ. എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാര്‍ഡംഗം ബുഷ്‌റ ചണ്ടകണ്ടി പതാക ഉയര്‍ത്തി. ഘോഷയാത്ര, വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്, ചുമര്‍ പത്രിക നിര്‍മ്മാണം, പതാക നിര്‍മ്മാണം, പായസ വിതരണം എന്നിവയും സംഘടിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ ടി നാസര്‍, കെ സുലൈമാന്‍, പ്രധാനാധ്യാപിക ഡെയ്‌സി മാത്യു, ഗിരീഷ് കുമാര്‍, കെ.പി ബിന്ദു, ദീപ, സുഹറാബി നേതൃത്വം നല്‍കി.

അഞ്ജലി ഗ്രന്ഥ ശാല

നെടുമ്പാല: അഞ്ജലി ഗ്രന്ഥശാലയില്‍ പ്രസിഡന്റ് എം അബ്ദുല്ല പതാക ഉയര്‍ത്തി. എക്‌സിക്യുട്ടീവ് അംഗം കെ വിനയന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. എസ് രതീഷ് സന്ദേശം നല്‍കി. കെ സജിത്ത്, പി.കെ മുസ്തഫ, ആര്‍ രജീഷ്, സി ലത്തീഫ്, പി.എം അഷ്‌റഫ് നേതൃത്വം നല്‍കി. ബാലവേദി കുട്ടികള്‍ക്കായി പ്രബന്ധം, ക്വിസ്, ചിത്രരചന മത്സരങ്ങള്‍ നടത്തി. റിയ ഷെമിന്‍, മുഹ്‌സിന, ഫിദ അഷ്‌കര്‍ എന്നിവര്‍ വിജയികളായി. ഗ്രന്ഥശാല പ്രസിഡന്റ് എം അബ്ദുല്ല ഉപഹാരം നല്‍കി.

വിജയ അക്കാദമി പനമരം

പനമരം: വിജയ അക്കാദമിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാല്‍ പി മധു പതാക ഉയര്‍ത്തി. ക്വിസ് മത്സരം, ദേശ ഭക്തിഗാനം, പ്രസംഗ മത്സരം എന്നിവയും നടത്തി. പൊതു സമ്മേളനത്തില്‍ പി മധു അധ്യക്ഷനായി. എം.കെ രാജീവ്, വേണുഗോപാല്‍, ശ്രീജിലാല്‍, ഷാജി സംസാരിച്ചു.

അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി

പൊഴുതന: അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഘോഷയാത്രയും സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സൈദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം അബ്ദുറഹ്മാന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക ബേബി സ്റ്റെല്ല പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ആര്‍.കെ.എം ഷാഫി, മജീദ് മാസ്റ്റര്‍, പി.എം രജനി, പി.ടി.എ വൈസ് പ്രസിഡന്റ് കെ നജ്മുദ്ദീന്‍, സുബാഷ് മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ സല്‍മാന്‍ ഫാരിസ്, മദര്‍ പി.ടി.എപ്രസിഡന്റ് എലിസബത്ത്, അബ്ദുറഹ്മാന്‍ മാസ്റ്റര്‍,  എച്ച്.എസ് മിനി, ഷൈഖുദ്ദീന്‍, അബ്ദുല്‍ സലാം സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു.

ചാത്തോത്ത് വികസന സമിതി

പൊഴുതന: ചാത്തോത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി മമ്മി പതാക ഉയര്‍ത്തി. കെ നജ്മുദ്ദീന്‍ അധ്യക്ഷനായി. മേക്കല്‍ അസീസ്, അസൈന്‍ മുസ്‌ലിയാര്‍, ഹൈനാസ്, ഷമീര്‍, ഷഹീര്‍ ജാന്‍, അസ്‌കര്‍, ഖൈറുന്നിസ, സുബൈദ, ഫൗസിയ, ആഷിഖ്, ഷാഹുല്‍ സംസാരിച്ചു. നസീം നാസില്‍ ദേശീയ ഗാനം ആലപിച്ചു.

ജി.എച്ച്.എസ്.എസ് ബീനാച്ചി

ബീനാച്ചി: ഗവ. ഹൈസ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റും ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാനുമായ സി.കെ സഹദേവന്‍ പതാക ഉയര്‍ത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശബീര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക വേഷം, തുടി, ദഫ് മുട്ട്, മത സൗഹാര്‍ദ വേഷങ്ങള്‍, വിവിധ സംസ്ഥാനങ്ങക്കാരുടെ വേഷങ്ങള്‍ എന്നീ രീതികളില്‍ ഘോഷയാത്രയും സംഘടിപ്പിച്ചു.
ദേശ ഭക്തി ഗാന മത്സരം, മെഗാ ക്വിസ്, ചിത്രീകരണം തുടങ്ങി കലാപരിപാടികളും നടന്നു. പി.ട.എ വൈസ് പ്രസിഡന്റ് എസ് കൃഷ്ണകുമാര്‍, കെ.പി സാബു, സജീര്‍, റെജി, കബീര്‍, നാസര്‍ ചോലയില്‍, മോഹന്‍ദാസ്, ബഷീര്‍, പി.എസ് ലാല്‍, പ്രധാനാധ്യാപിക അഗ്നസ്, സ്റ്റാഫ് സെക്രട്ടറി കെ സ്വാലിഹ് സംസാരിച്ചു.

മുട്ടില്‍ ഓര്‍ഫനേജ് യു.പി സ്‌കൂള്‍

മുട്ടില്‍: ഓര്‍ഫനേജ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി മതസ്പര്‍ദ്ധ, സ്ത്രീ പീഡനം, മയക്കുമരുന്ന് ഉപയോഗം, പരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ ആനുകാലിക വിഷയങ്ങള്‍ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞാണ് വിദ്യാര്‍ഥികള്‍ വേദിയിലെത്തിയത്. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കക്കറത്ത് സന്ദേശം നല്‍കുകയും പതാക ഉയര്‍ത്തുകയും ചെയ്തു. പ്രധാനാധ്യാപിക മോളി കെ ജോര്‍ജ്ജ്, അബ്ദുല്ല, സ്വപ്ന, അഷ്‌ന, എം അബ്ദുല്ല, ഒ.എം മുനീര്‍, അബ്ദുറസാഖ് ഇല്ലിക്കണ്ടി, കെ നസീര്‍ സംസാരിച്ചു.

ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍

പടിഞ്ഞാറത്തറ: ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് സാദിഖ് പതാക ഉയര്‍ത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 20-ാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മഹാരഥന്‍മാര്‍ എന്ന പ്രമേയത്തില്‍ കുട്ടികള്‍ ചാര്‍ട്ട് പ്രദര്‍ശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ന്യൂസ് ബുള്ളറ്റിന്‍ വാര്‍ഡംഗം നൗഷാദ് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാദിഖ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഷമീര്‍ ഗസ്സാലി, ബോക്ക് പഞ്ചായത്തംഗം ഈന്തല്‍ ആലി, പഞ്ചായത്തംഗങ്ങളായ കെ ഹാരിസ്, സി.ഇ ഹാരിസ്, സി.കെ ഇബ്‌റാഹീം ഹാജി, എന്‍.പി ഷംസുദ്ദീന്‍, കെ.ടി കുഞ്ഞബ്ദുല്ല, പി.കെ സുനില്‍ സംസാരിച്ചു.

ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി

മുട്ടില്‍: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം കെ.ഇ അബ്ദുല്‍ റഊഫ് പതാക ഉയര്‍ത്തി. പി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈര്‍, എം റഷീദ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് മുഹമ്മദ് അര്‍ഹം, എസ് ശാരദ, ആയിഷ ഫിദ മജീദ്, കെ.എസ് മജ്മ എന്നിവര്‍ വ്യത്യസ്ത ഭാഷകളില്‍ സന്ദേശം നല്‍കി. തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചടങ്ങില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹെഡ് ബോയ്, ഹെഡ്‌ഗേള്‍ എന്നിവരെ എസ്.എം.സി മെമ്പര്‍ എന്‍ സലാമും ജനറല്‍ ക്യാപ്റ്റനെ പി.ടി.എ വൈസ്പ്രസിഡന്റ് കൃഷ്ണരാജും സ്ഥാനവസ്ത്രം നല്‍കി ആദരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം, വാര്‍ത്താബോര്‍ഡ് അലങ്കരിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഐഡിയല്‍  ഇംഗ്ലീഷ് സ്‌കൂള്‍

സുല്‍ത്താന്‍ബത്തേരി: ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ടിന്റു രാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ ദെച്ചമ്മ അധ്യക്ഷയായി. അനു കെ. ബഷീര്‍, യു.എന്‍ നഹിത, നന്ദ ബാല, കെ.എം ഹെന്ന സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അഭിനവ് സ്വാഗതവും ഗോഡ്‌സണ്‍ എം മാംകൂട്ടം നന്ദിയും പറഞ്ഞു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭേശഭക്തിഗാന മത്സരത്തില്‍ കെ.എസ് മാളവികയും സംഘവും ഒന്നാം സ്ഥാനവും ലാമിയ ഹസനത്തും സംഘവും രണ്ടാം സ്ഥാനം നേടി.

പാണ്ടിക്കടവ് തഹിയ്യത്തുല്‍
ഇസ്‌ലാം മദ്‌റസ

പാണ്ടിക്കടവ്: തഹിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ 70-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. എസ്.ഐ വിനോദ് വേലിയാറ്റൂര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അരാചകത്വം സാര്‍വ്വത്രികമാവുന്ന വര്‍ത്തമാന കാലത്ത് തിന്മയില്‍ നിന്ന് ശരീരത്തെ മോചിപ്പിച്ച് സ്‌നേഹവും ഐക്യവും നിലനിര്‍ത്തി രാജ്യത്തിന്റെ കെട്ടുറപ്പ് ഊട്ടി ഉറപ്പിക്കണമെന്നും ലഹരിക്കെതിരേ മഹല്ല് ഭാരവാഹികളുടെയും മത പണ്ഡിതന്മാരുടേയും ക്രിയാത്മകമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് സെക്രട്ടറി വി.കെ ജംഷീര്‍ അധ്യക്ഷനായി. മഹല്ല് ഖത്തീബ് ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം ഹാരിസ് മൗലവി, മഹല്ല് പ്രസിഡന്റ് ചെല്ലട്ട ഉമ്മര്‍, ഫായിസ് ഗസ്സാലി, ശിഹാബ് ഗസ്സാലി, മുഹമ്മദ് ഹൈസം, മുഹസിന്‍, ഹനാന്‍ ജൈഷ് എന്നിവര്‍ സംബന്ധിച്ചു

അഞ്ചുകുന്ന്
ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂള്‍

അഞ്ചുകുന്ന്: ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം ആചരിച്ചു. മോളി തോമസ് പതാക ഉയര്‍ത്തി. പതാക വന്ദനവും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരേഡും  അരങ്ങേറി.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്തം ജയന്തി രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ബിന്ദു രാജന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കെ.എ സെബാസ്റ്റ്യന്‍ , അബ്ദുല്‍ അസീസ് മാനിവയല്‍, കെ.എം വിനോദ് കുമാര്‍, വിജയ പത്മ, ദീപ, ബിജു, പി.ആര്‍ ഗിരീഷ,് കെ മുഹമ്മദ് റാസി എന്നിവര്‍ സംസാരിച്ചു.
അഞ്ചുകുന്ന് ടൗണിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന റാലിയില്‍ ദണ്ഡിയാത്ര, വീരപഴശ്ശിയും സംഘവും, സ്വാതന്ത്ര്യ സമര സേനാനികള്‍, കോലടിക്കളി, തുടികൊട്ട് എന്നിവയും അണിനിരന്നു.

കണിയാമ്പറ്റ
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കണിയാമ്പറ്റ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വാതന്ത്ര്യദിനാഘോഷം പ്രിന്‍സിപ്പല്‍ കെ.ആര്‍ മോഹനന്‍ പതാക ഉയര്‍ത്തി. പ്രധാനാധ്യാപകന്‍ എ.ഇ ജയരാജന്‍ അധ്യഷനായി.
ചടങ്ങില്‍ ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റ് എം സദാനന്ദന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
പി.ടി.എ പ്രസിഡന്റ് ഇ.കെ അബൂബക്കര്‍, എം വസന്ത, സി.കെ പവിത്രന്‍, വിനോദ് പുല്ലന്‍ചേരി, കെ.ബി ബാബു, സി.എം ഷാജു, വി രാമചന്ദ്രന്‍, ഷാജി പുല്‍പ്പള്ളി, എന്‍ അബ്ദുല്‍ ഗഫൂര്‍, ആര്‍.എല്‍ റീന, എം.കെ ലേഖ, എം.പി ഡോളി എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനപ്പതിപ്പ് നിര്‍മാണമത്സരം, പതാക നിര്‍മാണ മത്സരം, ചരിത്ര ക്വിസ്, സ്വാതന്ത്ര്യചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്‌ക്കാരം, ദേശഭക്തിഗാന മത്സരം, 'അസഹിഷ്ണുതയുടെ വര്‍ത്തമാന കാലം' എന്ന വിഷയത്തില്‍ സംവാദം എന്നിവയും നടത്തി.

ചെറ്റപ്പാലം
നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ

ചെറ്റപ്പാലം: നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയില്‍ സ്വതന്ത്ര ദിനാഘോഷം മാനന്തവാടി മേരി മാതാ കോളജ് മലയാളം വിഭാഗം പ്രഫസര്‍ ഡോ.ജോസഫ് കെ ജോബ് ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയുടെ യശസ് തിരിച്ചു കൊണ്ട് വരാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതില്‍ മത പണ്ഡിതന്‍മാരുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സലാം മാസ്റ്റര്‍ അധ്യക്ഷനായി. മുസ്തഫ മൗലവി ഡോ.ജോസഫ് കെ ജോബിന് ഉപഹാരം നല്‍കി. മന്‍സൂര്‍ വാഫി വെങ്ങപ്പള്ളി സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗം നടത്തി. മഹല്ല് പ്രസിഡന്റ് എം.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് യൂനിറ്റ് എസ്.ബി.വി സംഘടിപ്പിച്ച മലയാള പ്രബന്ധ മല്‍സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ സയ്യിദ് രിള, രിഫ ശനീന എന്നീ വിദ്യാര്‍ഥിനികള്‍ക്കുള്ള സമ്മാന ദാനം ഇബ്രാഹിം ദാരിമിയും ഇംഗ്ലീഷ് പ്രബന്ധ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എം മുഹ്‌സിനക്കും സമ്മാന ദാനം നസീര്‍ ഹാജിയും നിര്‍വഹിച്ചു. മദ്‌റസാ ലീഡര്‍ നിയാസ് അലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരിഫ് വാഫി, റാശിദ് ദാരിമി, ഹംസ ഇസ്മാലി, സുബൈര്‍, നാസര്‍ , നിഫ്താശ്, ഷറഫുദ്ദീന്‍, പി നൗഷാദ്, കെ അസീസ് സംബന്ധിച്ചു. മദ്‌റസാ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനവും മധുര വിതരണവും നടന്നു.

കാക്കവയല്‍
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കാക്കവയല്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും മതേതര ജനാധിപത്യ സെമിനാറും സംഘടിപ്പിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
വൃക്ഷത്തൈ നടീല്‍, ദേശഭക്തി ഗാനാലാപനം, പ്രശ്‌നോത്തരി, ചിത്ര പ്രദര്‍ശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. പ്രിന്‍പ്പല്‍ പ്രസന്ന, പി.ടി.എ പ്രസിഡന്റ് മഹേഷ് ബാബു, ഡോ. ഹരികുമാരന്‍ തമ്പി, മുഹമ്മദ് ഷാ, പി.എം ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

പെര്‍ഫക്ട് മാര്‍ക്കറ്റ് യൂനിയന്‍

മീനങ്ങാടി: പെര്‍ഫക്ട് മാര്‍ക്കറ്റ് യൂനിയന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മീനങ്ങാടി മാര്‍ക്കറ്റില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍, മുസ്തഫ, ഷൈജു, അബ്ബാസ്, ബേബി വര്‍ഗീസ്, അഹമ്മദ്, ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പായസ വിതരണവും നടത്തി.

മീനങ്ങാടി സരിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്

മീനങ്ങാടി: കുട്ടിരായിന്‍ പാലം സരിത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ക്ലബ് രക്ഷാധികാരി വി.പി ബിജു പതാക ഉയര്‍ത്തി. ആഘോഷത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.

തരിയോട്
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കാവുംമന്ദം: സ്വാതന്ത്ര്യദിനത്തില്‍ തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത സംഗീത ശില്‍പ്പം ഭാരതീയം ശ്രദ്ധേയമായി. നൃത്ത സംഗീത ശില്‍പ്പത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളാണ് ആവിഷ്‌കരിച്ചത്.
സ്‌കൂള്‍ അധ്യാപകന്‍ സൗമീന്ദ്രന്‍ കണ്ണംവെള്ളിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സംവിധാനം ചെയ്തത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ജിന്‍സി സണ്ണി, ഷീജ ആന്റണി, ആന്‍സി ആന്റണി, ഗിരിജ സുന്ദരന്‍, ശിവപ്രസാദ്, വി മുസ്തഫ, പി.കെ വാസു, ജ്യോതി ബായ്, ശിവദാസ്, പ്രിയ ബാബു, കെ.വി രാജേന്ദ്രന്‍, മനോജ് കൊളോറ തുടങ്ങിയ സംബന്ധിച്ചു.

പിണങ്ങോട് ഗവ. യു.പി സ്‌കൂള്‍

പിണങ്ങോട്: ഗവ. യു.പി സ്‌കൂളില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഇന്ദിര പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് കെ.എച്ച് അബൂബക്കര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക മേരി അരൂജ പ്രസംഗിച്ചു.
ഘോഷയാത്ര, സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, കുട്ടികളുടെ കലാപരിപാടികള്‍, പായസ വിതരണം എന്നിവ നടത്തി. കെ ബുഷ്ഹര്‍, പി.വി അയൂബ്, എ.കെ ബാബു, കെ.എം ഹംസ, കെ.കെ റഹ്മത്ത്, കെ മുസ്തഫ, അബ്ദുല്‍കരീം നേതൃത്വം നല്‍കി.  

കല്‍പ്പറ്റ റോട്ടറി ക്ലബ്

കല്‍പ്പറ്റ: കല്‍പ്പറ്റ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനം പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി. സ്‌കൂളില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക സുമ ടീച്ചര്‍ പതാക ഉയര്‍ത്തി. റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് രമണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.പി സജീവ്, ജോസ് മാത്യു, ഗോപാലന്‍, വിനയന്‍, അഡ്വ.പി.എം രാജീവ്, അനൂപ് പാലക്കുന്ന്, ഫാദര്‍ ശക്തിദാസ്, പറളിക്കുന്ന് ജുമാമസ്ജിദ് മുഖ്യ ഖാസി അജ്മല്‍ മൗലവി, അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.  സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളും, വാട്ടര്‍ഫില്‍റ്ററും റോട്ടറി ക്ലബ് നല്‍കി.
ഗവ. എല്‍.പി സ്‌കൂള്‍ മുണ്ടക്കൈ

മുണ്ടക്കൈ: ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ബൈബി നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ എം.ടി മാത്യു സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷനായി.
റാലി, ക്വിസ്, പുസ്തക,സി.ഡി പ്രദര്‍ശനം എന്നിവയും നടത്തി. റജീന ജോണി, കെ സൈതലവി, എന്‍.എം റിനീഷ് സംസാരിച്ചു.


കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍

കല്‍പ്പറ്റ: കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ 70-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാര്‍ പരിപാടികളോടുകൂടി നടത്തി. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ പരേഡ് നടത്തി. സ്‌കൂള്‍ മാനേജര്‍ അഡ്വ.കെ മൊയ്തു പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് സുലൈമാന്‍ ഇസ്മാലീ അധ്യക്ഷനായി. പ്രത്യേക ഡിസ്‌പ്ലേ അവതരണത്തിന് ശേഷം വിദ്യാര്‍ത്ഥി സ്വാതന്ത്ര്യദിന സമ്മേളനം ആരംഭിച്ചു. വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ കുട്ടികളുടെ ഗാന്ധി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് മുഖ്യാകര്‍ഷണമായിരുന്നു.
നേരത്തെനടന്ന മത്സരവിജയികള്‍ക്ക് ഇവര്‍ സമ്മാനദാനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി ബാബു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വിദ്യാലയ മാനേജ്‌മെന്റ് സെക്രട്ടറി സി മൊയ്തീന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. റ്റാജി എം തോമസ്, കെ അലി, പി.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി.ഒ ശ്രീലത സ്വാഗതവും റിയാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  19 days ago