HOME
DETAILS

ഭൂമി വിവാദം; സീറോ മലബാര്‍സഭയില്‍ പ്രതിസന്ധി രൂക്ഷം

  
backup
December 30 2017 | 02:12 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ഭൂമി ഇടപാട് വിവാദത്തില്‍ സഭ കൂടുതല്‍ പ്രതിസന്ധിയിലായി. ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളിനെതിരേ നിലകൊണ്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന് പിന്നാലെ എറണാകുളം- അങ്കമാലി മേജര്‍ അതിരൂപതാ വികാരി ജനറല്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഭൂമി വിറ്റത് രൂപതയുടെ അനുമതിയില്ലാതെയാണെന്നും ഗുരുതരമായ ധാര്‍മിക പ്രശ്‌നമാണെന്നും കാണിച്ച് വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഇതോടെ സഭയുടെ സ്ഥിരം സിനഡ് അടിയന്തരമായി ചേരാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയാണ് ഭൂമി വില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നതാണ് പ്രധാനമായ ആരോപണം.
വിഷയത്തില്‍ അടുത്ത മാസം നടക്കുന്ന സമ്പൂര്‍ണ സിനഡിന് മുന്‍പായി രഹസ്യമായി സ്ഥിരം സിനഡ് ചേരുന്നതിനാണ് നീക്കം തുടങ്ങിയത്. സഭയിലെ ഏഴ് ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്ന സ്ഥിരം സിനഡിന്റെ പൊതുനിലപാട് സമ്പൂര്‍ണ സിനഡിനെ അറിയിക്കും. എന്നാല്‍, ഭൂമി സംബന്ധിച്ച് അന്വേഷിക്കുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ്.
ഭൂമി ഇടപാട് സംബന്ധിച്ച റവന്യൂ രേഖകളും ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിശദീകരണവും പരിശോധിക്കുന്നതിനായാണ് സമയം നീട്ടി ചോദിച്ചത്. അങ്ങനെ വന്നാല്‍ അടുത്ത മാസം അവസാനമേ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുകയുള്ളൂ. കഴിഞ്ഞ ദിവസം സമിതി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പോപ്പിന് അയക്കുവാനും തീരുമാനിച്ചിരിക്കുകയാണ്.
ഇതിനിടയില്‍ ആരോപണവുമായി രംഗത്തുവന്ന വൈദികര്‍ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കവും ശക്തമായിരിക്കുകയാണ്. വൈദികര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സേവ് സീറോ മലബാര്‍ ഫോറം എന്ന പേരില്‍ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. കര്‍ദിനാളിനും സഭയുടെ ഭൂമി ഇടപാടിനും എതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രണ്ടു വൈദികരെ താക്കീത് ചെയ്താണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
സഭാ വിശ്വാസികളായ അല്‍മായരുടെ കൂട്ടായ്മ എന്ന പേരിലാണ് വൈദികര്‍ക്കെതിരേ പ്രസ്താവന ഇറക്കിയിരിക്കുന്നത്. എന്നാല്‍, ആരെതിര്‍ത്താലും സത്യം വിളിച്ചുപറയുക തന്നെ ചെയ്യുമെന്ന് ആരോപണമുന്നയിച്ച വൈദികരില്‍ ഒരാളായ ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജനുവരി ആറിന് ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രാര്‍ഥനാ ധര്‍ണ നടത്തുവാനുള്ള തീരുമാനത്തിലാണ് കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം.
കാലടി മറ്റൂരില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സ്ഥലം വാങ്ങിയതിന്റെ ബാങ്ക് ബാധ്യത ഒഴിവാക്കാനാണ് തൃക്കാക്കര മേഖലയിലുള്ള മൂന്നേക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സര്‍ക്കുലറിലും വ്യക്തമാക്കുന്നത്. അങ്കമാലി തുറവൂര്‍ വില്ലേജില്‍ മെഡിക്കല്‍ കോളജിനായി സ്ഥലം വാങ്ങുന്നതിന് 60 കോടി രൂപയുടെ വായ്പയാണ് വാങ്ങിയത്. ഇതിന്റെ ബാധ്യത വീട്ടുന്നതിനായാണ് കാക്കനാട്, മരട് എന്നിവിടങ്ങളിലെ 3.69 ഏക്കര്‍ സെന്റിന് 9.05 ലക്ഷത്തില്‍ കുറയാത്ത വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് ഇടനിലക്കാരനെ ഏല്‍പ്പിച്ചത്. എന്നാല്‍, അതിരൂപതയുടെ അനുമതിയില്ലാതെ മുറിച്ചുവില്‍ക്കരുതെന്ന കരാര്‍ ലംഘിച്ച് ഇടനിലക്കാരന്‍ സ്ഥലങ്ങള്‍ 36 പേര്‍ക്കായി വില്‍ക്കുകയായിരുന്നു.
പണം ഒരു മാസത്തിനകം നല്‍കാമെന്നായിരുന്നു കരാറെങ്കിലും ഒന്നര വര്‍ഷമായിട്ടും 9.13 കോടി രൂപ മാത്രമാണ് നല്‍കിയത്. ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത് അതിരൂപതയിലെ കനോനിക സമിതികളില്‍ ആലോചിച്ച ശേഷമായിരുന്നു. എങ്കിലും 36 ആധാരങ്ങളിലായി മറിച്ചുവിറ്റത് സമിതികള്‍ അറിയാതെയാണെന്നാണ് സഹായമെത്രാന്‍ വൈദികര്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറിലെ വിശദീകരണം.
പ്രമാണം നടത്തി നല്‍കിയ ആധാരങ്ങളിലെല്ലാം സഭയ്ക്ക് വേണ്ടി ഒപ്പുവച്ചിരിക്കുന്നത് കര്‍ദിനാള്‍ ആയതിനാല്‍ സര്‍ക്കുലര്‍ കര്‍ദിനാളിനെതിരേ കൂടി വിരല്‍ ചൂണ്ടുകയാണ്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  2 months ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  2 months ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  2 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  2 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  2 months ago