'തളരില്ല, തളര്‍ത്താന്‍ പറ്റുകയുമില്ല' ചിത്രയുടെ പ്രസ്താവനയെ വിമര്‍ശിച്ചതില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സൂരജ് സന്തോഷ്
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചതിന് തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ സൂരജ് സന്തോഷ്. 'തളരില്ല, തളര്‍ത്താന്‍ പറ്റുകയുമില്ല' അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബര്‍ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബര്‍ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നല്‍കുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല' അദ്ദേഹം കുറിക്കുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്. ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമര്‍ശിച്ചിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.
താന്‍ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്തുവെന്നും വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് സൂരജ് സന്തോഷ് പറഞ്ഞു. എന്നാല്‍ ഞാന്‍ ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. ഞാന്‍ കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത് സൂരജ് സന്തോഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."