ഖത്തറില്‍ ഇംഗ്ലീഷ് പരിശീലന ക്യാംപ്
ദോഹ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ടെസോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ഏഷ്യന്‍ കോളജ് ഓഫ് ടീച്ചേഴ്‌സ് കേന്ദ്രീകരിച്ച് നടത്തുന്ന ഇംഗ്ലീഷ് പരിശീലന പദ്ധതിയുടെ ഇന്‍ട്രൊഡക്ഷന്‍ വര്‍ക്ക്‌ഷോപ്പ് ഖത്തറില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൈദ ടവറിന് സമീപത്തെ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ 25, 26, 27 തിയ്യതികളിലാണ് വര്‍ക്ക്‌ഷോപ്പ്. താത്പര്യമുള്ളവര്‍ക്ക് 66676835 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ചെറിയ ഫീസ് മാത്രം ഈടാക്കിയാണ് മൂന്ന് ദിവസം ഭക്ഷണം ഉള്‍പ്പെടെയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലര മുതല്‍ പത്തര മണി വരെ ആറ് മണിക്കൂര്‍ വീതം ചുരുങ്ങിയ 18 മണിക്കൂറാണ് പരിശീലന പരിപാടി അരങ്ങേറുക. കേരളത്തിലെ പ്രശസ്ത പരിശീലകന്‍ അബ്ദുല്‍ എസ് പിയാണ് പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാന്‍ ലഭിക്കുന്ന അവസരത്തോടൊപ്പം മികച്ച ലൈഫ് മോട്ടിവേഷന്‍ പരിപാടി കൂടിയായിരിക്കും ഇതെന്ന് സംഘാടകര്‍ പറഞ്ഞു. പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിച്ച ഇംഗ്ലീഷിനെ ജീവിതത്തില്‍ ഉപകാരപ്പെടാനുള്ള രൂപത്തിലേക്ക് മാറ്റുന്നതിലൂടെ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഭാഷ വഴങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് എന്‍ എല്‍ പി പരിശീലകന്‍ അബ്ദുല്‍ എസ് പി, പ്രോഗ്രാം മാനേജര്‍ ഫൈസല്‍ മതിലകം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."