HOME
DETAILS
MAL
മ്യാവൂ
backup
February 03 2024 | 18:02 PM
സുറാബ്
പാതിരാത്രിയില്‍
അടുപ്പില്‍ തീപ്പൊരി
പൂച്ച ' മ്യാവൂ' വിളിച്ചു.
സമാധാനം.
അത്രയെങ്കിലും കഴിഞ്ഞല്ലോ.
തീപ്പൊരി ആളിക്കത്തിയോ?
അണഞ്ഞോ?
അതിനെപ്പറ്റി പൂച്ച കരഞ്ഞില്ല.
അല്ലെങ്കില്‍
ഏത് നഗരം കത്തിയാലും
വീണ വായിക്കണമെന്നുണ്ടോ?
ചക്രവര്‍ത്തി, രാജാവ്, മൂപ്പന്, കവികള്‍,
പൂച്ചകള്ക്കിടയിലില്ല.
പൊന്നുരുക്കുന്നിടത്ത്
പോകാറുമില്ല.
എല്ലാ വീട്ടിലും ജീവനുള്ള അടുപ്പ് പുകയുന്നത് അര്‍ദ്ധരാത്രിയിലാണ്.
പുലര്‍ച്ചയുടെ വ്യാകുലതകളില്‍.
അപ്പോഴായിരിക്കും തീപ്പൊരികള്‍
മിന്നുന്നത്.
സ്വാതന്ത്ര്യം കിട്ടിയ നേരത്ത്.
അസമയത്ത്
പൂച്ച മാന്തിയാലും മതി,
കാലക്കേടാവും.
അടുക്കള ഭാഗം
പൂച്ചകളുടേതാണ്.
ആരോ എഴുതിക്കൊടുത്തതുപോലെ.
എഴുത്തറിഞ്ഞില്ലെങ്കിലും
അടുപ്പിനു കാവലിരിക്കുന്നത്
തീപ്പൊരിയുടെ ആവേശത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."