നിങ്ങളാഗ്രഹിക്കുന്ന ജോലികള്‍ ഇവിടെയുണ്ട്; സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍
സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്ത നിരവധി തൊഴിലവസരങ്ങള്‍ ചുവടെ കൊടുക്കുന്നു.
സീനിയര്‍ റെസിഡന്റ്
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് 3ന് വൈകിട്ട് 3നകം നല്‍കണം.
വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in.
ഡ്രൈവര്‍ തസ്തിക
കേന്ദ്ര സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍, പട്ടികജാതി വിഭാഗത്തില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. എസ് എസ് എല്‍ സി, മോട്ടോര്‍ കാര്‍ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസന്‍സ്, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്, മോട്ടോര്‍ കാര്‍ ഡ്രൈവര്‍ തസ്തികയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18- 30 വയസ്. (പട്ടികജാതി വിഭാഗങ്ങള്‍ക്ക് 35 വയസ്).
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകുക.
സൈറ്റ് ഓവര്‍സിയര്‍
ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) യില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സൈറ്റ് ഓവര്‍ സിയറായി ജോലി ചെയ്യുന്നതിന് താത്പര്യമുളള സിവില്‍ ഡിപ്ലോമ പാസായവരും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, പച്ചാളം പി.ഒ, കൊച്ചി 682012 വിലാസത്തില്‍ ഫെബ്രുവരി 21 നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842976120, 2976220.
പ്രിന്‍സിപ്പാള്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പല്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലകച്‌റര്‍ തസ്തികകളില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍, പട്ടിജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയംനന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2737246.
പരിശീലകരെ നിയമിക്കും
കുണ്ടറ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് തയ്യല്‍, കല്പ്പണി മേസ്തിരി, കാര്‍പെന്റെര്‍ കോഴ്‌സുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പരിചയസമ്പന്നരായ പരിശീലകരെ ആവശ്യമുണ്ട്. കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ ഫെബ്രുവരി 20 രാവിലെ 11ന് രേഖകളുമായി കോളജില്‍ എത്തണം ഫോണ്‍ 04742580866.
കാടുകുറ്റിയില്‍ അങ്കണവാടി ഹെല്‍പ്പര്‍
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എല്‍സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാഫോറം മാതൃക ലഭിക്കും. ചാലക്കുടി ഐ സി ഡി എസ് ഓഫീസില്‍ ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷക സമര്‍പ്പിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി പിന്‍കോഡ്680307, ഫോണ്‍ : 0480 2706044
വനിതാ ശിശു വികസന വകുപ്പില്‍ ഹൗസ് മദര്‍
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ ഹൗസ് മദര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഒഴിവുകള്‍, യോഗ്യത, ശമ്പളം
നാല് ഒഴിവുകളുണ്ട്. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. 3045 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്‍: 0471 2348666,
ഇമെയില്‍: [email protected],
വെബ്‌സൈറ്റ്: www.keralasamakhya.org
ചങ്ങാതി പദ്ധതിയില്‍ അവസരം
സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പത്താം ക്ലാസ് യോഗ്യതയുള്ള ഹിന്ദിയിലും മലയാളത്തിലും പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. തിരഞ്ഞെടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 3000 രൂപ ഓണറേറിയം ലഭിക്കും.
താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പോടു കൂടി വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2426596.
സേഫ്റ്റി ഓഫീസര്‍ നിയമനം.
സേഫ്റ്റി ഓഫീസര്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842336000.
ഗവ. ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ്
എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പുരുഷ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842386000.
പെയിന്റിങ് ജോലി
ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലെ മരാമത്ത് പണികള്‍ക്ക് അംഗീകൃത പൊതുമരാമത്ത് കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ളതും മുദ്രവെച്ചതുമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇടുക്കി വന്യജീവി സങ്കേതത്തിലെ വെളളാപ്പാറയിലുളള വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ പുറംഭാഗവും ചുറ്റുമതിലും ഗെയിറ്റും പെയിന്റ് ചെയ്യല്‍, വെളളാപ്പാറയിലെ ഫോറസ്റ്റ് ഐ.ബി. യുടെ മുന്‍ഭാഗവും വലതുവശത്തുളള ചുറ്റുമതിലും പെയിന്റ് ചെയ്യല്‍ എന്നീ പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡറുകള്‍ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഇടുക്കി ഓഫീസില്‍ ലഭിക്കണം. ടെന്‍ഡര്‍ ഫോമുകള്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ നിന്നും ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232271.
പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാര്‍ട് ടൈം ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശനി, ഞായര്‍, മറ്റ് അവധി ദിവസങ്ങളിലേക്കാണ് ട്യൂട്ടറുടെ സേവനം ആവശ്യമായി വരുന്നത്.
ഡിഗ്രി, ബി.എഡ് അല്ലെങ്കില്‍ ടി.ടി.സി ആണ് യോഗ്യത. എം.ആര്‍.എസിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും പട്ടികജാതി /പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണനയുണ്ടായിരിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 21 ഉച്ചതിരിഞ്ഞ് മൂന്നിന് മുന്‍പായി സീനിയര്‍ സൂപ്രണ്ട്, ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം, 695017 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
അഭിമുഖം ഫെബ്രുവരി 22 രാവിലെ 10 ന് സ്‌കൂളില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2597900, 9495833938
മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍
മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിന് വോക്ഇന്‍ഇന്റര്‍വ്യൂ മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഫെബ്രുവരി 20 ന് രാവിലെ 10.30 ന് നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. പ്രായപരിധി പി എസ് സി. മാനദണ്ഡപ്രകാരം.
ഫോണ്‍ 0474 2555050.
സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ്
കേരള സഹകരണ വകുപ്പില്‍ പബഌക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപയാണ് പ്രതിമാസ വേതനം.
യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത. ജേണലിസം, പബഌക് റിലേഷന്‍സ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സോഷ്യല്‍ മീഡിയ പഌറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മികച്ച പരിജ്ഞാനമുണ്ടാവണം. പ്രമുഖ മാധ്യമങ്ങള്‍, പി. ആര്‍. ഏജന്‍സികള്‍ എന്നിവയില്‍ കുറഞ്ഞത് നാലു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം. പി. എസ്. സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമായിരിക്കും (നിയമാനുസൃത ഇളവുകള്‍ ലഭിക്കും).
വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷകള്‍ [email protected] ലേക്ക് മാര്‍ച്ച് 2നകം ലഭിക്കണം
ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ഡ്രൈവര്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആര്‍ ഫോര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.
അവസാന തിയ്യതി: ഫെബ്രുവരി 29
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://csir4pi.res.in/index.php/careers/ എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാവുന്നതാണ്.
കുസാറ്റില്‍ ഗസ്റ്റ് അധ്യാപകര്‍
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫ. എന്‍. ആര്‍. മാധവ മേനോന്‍ ഇന്റര്‍ ഡിസിപ്ലിനറി സെന്ററി(ഐ.സി.ആര്‍.ഇ.പി)നിയമ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29 ന് ഐസിആര്‍ഇപിയില്‍ നേരിട്ട് ഹാജരാകണം.
വിശദ വിവരങ്ങള്‍ www. cusat.ac.in/ icrep.cusat.ac.in ല്‍ ലഭ്യമാണ്.
ഫോണ്‍: 8078019688
latest government, private job vacancies in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."