കാര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത; കാര്‍ വാങ്ങാനുള്ള ചെലവ് കുറയ്ക്കുന്ന ബില്ല് പാസാക്കി ഈ സംസ്ഥാനം
ഇന്ത്യന്‍ നിരത്തുകളില്‍ പുതുതായി എത്തുന്ന കാറുകളുടെ എണ്ണത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും വലിയ വര്‍ദ്ധനവാണ് കാണാന്‍ സാധിക്കുന്നത്.ഇന്ത്യയില്‍ ഒരാള്‍ വാഹനം സ്വന്തമാക്കുമ്പോള്‍ റോഡ് നികുതി അല്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി അല്ലെങ്കില്‍ വാഹന്‍ നികുതി അടയ്ക്കേണ്ടത് അത്യാവശ്യമാണ്. മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്ട് 1988-ലെ 39-ാം വകുപ്പ് പ്രകാരം ഓരോ വാഹന ഉടമയും പുതിയ വാഹനം വാങ്ങുമ്പോള്‍ ഒരു നിശ്ചിത തുക റോഡ് നികുതിയായി അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് റോഡ് നികുതി ഈടാക്കുന്നത്.
ഇന്ത്യയില്‍ നമ്മള്‍ ഒരു വാഹനം വാങ്ങുമ്പോള്‍ എക്‌സ്ഷോറൂം വിലയും ഓണ്‍-റോഡ് വിലയും തമ്മില്‍ ഏകദേശം 10 ശതമാനം വ്യത്യാസം ഉണ്ടാകാറുണ്ട്. എക്സ്ഷോറൂം വിലയേക്കാള്‍ അധികം വരുന്ന ഈ 10 ശതമാനത്തില്‍ രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, വാഹന ഇന്‍ഷുറന്‍സ്, റോഡ് ടാക്സ് എന്നിവ ഉള്‍പ്പെടുന്നു.ഇപ്പോള്‍ ചെറുകാറുകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍.
മോട്ടോര്‍ വാഹന നികുതി (ഭേദഗതി) നിയമം 2024 എന്ന പുതിയ നിയമത്തിലാണ് ചെറു കാറുകള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിയമം അനുസരിച്ച് ചെറു കാര്‍ ഉടമകളുടെ റോഡ് നികുതി കുറഞ്ഞിരിക്കുകയാണ്. കൂടാതെ, നിയമ ഭേദഗതി വാഹന ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലുള്ള മുന്‍കൂര്‍ നികുതി പേയ്മെന്റുകളില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു. ചെറിയ കാറുകള്‍ക്ക് പുറമേ പുതുതായി അവതരിപ്പിച്ച പശ്ചിമ ബംഗാള്‍ മോട്ടോര്‍ വെഹിക്കിള്‍സ് ടാക്‌സ് (ഭേദഗതി) നിയമം 2024 വിവിധ വിഭാഗങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ആശ്വാസം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."