മുളവുകാടിലെ ദുരിതം; മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു
കൊച്ചി: മുളവുകാട് ദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന വിവിധതരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശിയാണ് എറണാകുളം ജില്ലാ കലക്ടര്‍ക്കും ഗോശ്രീ ദ്വീപ് വിതരണ അതോറിറ്റി സെക്രട്ടറിക്കും നോട്ടീസ് അയച്ചത്. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 26 ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാക്കണം.
ദ്വീപ് നിവാസികളുടെ ഏക സഞ്ചാരപാതയായ മുളവുകാട് റോഡ് ഏഴു മീറ്റര്‍ വീതിയാക്കി വികസിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കമ്മിഷന് നല്കിയ പരാതിയില്‍ പറയുന്നു. റോഡിന്റെ വീതി കുറവായതിനാല്‍ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാറില്ല. ബസ് സര്‍വീസ് മുടങ്ങുന്നതും പതിവാണ്. തെരുവു വിളക്കുകള്‍ കത്താറില്ലെന്നും പ്രാഥമികാരോഗ്യ കേന്ദ്രം രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.
നാട്ടിലെ ദുസ്ഥിതി കാരണം പെണ്‍കുട്ടികള്‍ക്ക് വിവാഹം പോലും മുടങ്ങുന്നു.
രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് നാട്ടിലെത്താന്‍ കഴിയാറില്ല. പ്രദേശത്ത് ഓട്ടോകള്‍ സര്‍വീസ് നടത്താറില്ല. മുളവുകാട് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. സുബന്പോളും അബിജിത്ത് കെ ജോണും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."