ഭാഷയും പുസ്തകവും വശമില്ലാത്തവര്‍ നാടുഭരിക്കുന്നു; 'ഇന്‍തിഫാദ'ക്കെതിരായ എതിര്‍പ്പിന് പിന്നില്‍ അറബി ഭാഷയോടുള്ള അലര്‍ജിയെന്ന് സത്താര്‍ പന്തല്ലൂര്‍
ഇന്‍തിഫാദ'ക്കെതിരായ എതിര്‍പ്പിന് പിന്നില്‍ അറബി ഭാഷയോടുള്ള അലര്‍ജിയെന്ന്
ഇന്‍തിഫാദ'ക്കെതിരായ എതിര്‍പ്പിന് പിന്നില്‍ അറബി ഭാഷയോടുള്ള അലര്‍ജിയെന്ന് സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: കേരള യൂനിവേഴ്സിറ്റിയിലെ കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടതിനെതിരേ വൈസ് ചാന്‍സലര്‍ അടക്കം രംഗത്തുവന്നതില്‍ പ്രതികരണവുമായി സമസ്ത യുവ നേതാവ് സത്താര്‍ പന്തല്ലൂര്‍. കുലുക്കുക, വിറപ്പിക്കുക എന്നതാണ് 'ഇന്‍തിഫാദ' എന്നതിന് അര്‍ത്ഥം. ഇന്‍ക്വിലാബ് പോലെ ഇന്‍തിഫാദയും അറബിയാണെന്നു മാത്രം. ഇതാണ് ചിലരെ ചൊടിപ്പിക്കുന്നത്.
'മുന്‍സിഫ്' കോടതിയും വകീലും ബദലുമെല്ലാം അറബിയില്‍ നിന്ന് സ്വീകരിച്ച പദങ്ങളാണ്. പക്ഷേ, ആരോട് പറയാന്‍. ഭാഷയും പുസ്തകവും വശമില്ലാത്തവരാണ് നാട് ഭരിക്കുന്നതെന്നും കാര്യസ്ഥന്മാര്‍ ഗവര്‍ണര്‍ പദവി കയ്യാളുകയാണെന്നും അവരുടെ ചെരിപ്പു നക്കാന്‍ വിധിക്കപ്പെട്ടവ വി.സിമാരായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോള്‍ എല്ലാം പേരിലായിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോൾ എല്ലാം പേരിലായിരിക്കുന്നു. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണ്. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്. മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ- സീത എന്നു പേരിട്ടപ്പോൾ മദമിളകിയതും അവർക്കാണ്.
ഇപ്പോൾ ആ സൂക്കേട് കേരളത്തിലെ ചിലർക്കും പിടികൂടിയിരിക്കുന്നു. കേരള യൂനിവേഴ്സിറ്റിയിലെ കലോത്സവത്തിന് 'ഇൻതിഫാദ' എന്നു പേരിട്ടതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കുലുക്കുക, വിറപ്പിക്കുക എന്നതാണ് അർത്ഥം. ഇൻക്വിലാബ് പോലെ ഇൻതിഫാദയും അറബിയാണെന്നു മാത്രം.
ഇതര ഭാഷാപദങ്ങൾ കടം വാങ്ങാത്ത ഏത് സമൂഹമാണ് ഭൂമിയിൽ ഉള്ളത്? ആരുമില്ല. 'മുൻസിഫ്' കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണ്. അറബി-ഉർദു - ഹിന്ദുസ്ഥാനി പദങ്ങൾ കടമെടുക്കാത്ത ഹിന്ദി പാട്ടുകൾ ഉണ്ടോ? ഇല്ല. പക്ഷേ, ആരോട് പറയാൻ. ഭാഷയും പുസ്തകവും വശമില്ലാത്തവർ നാടുഭരിക്കുന്നു. കാര്യസ്ഥന്മാർ ഗവർണർ പദവി കയ്യാളുന്നു. അവരുടെ ചെരിപ്പു നക്കാൻ വിധിക്കപ്പെട്ടവ വി.സിമാരായി മാറുന്നു. അവർക്ക് മതവും മദവും ഇളകുന്നതാണ് ഇവിടെയെല്ലാം നാം കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 14 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 14 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 14 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 14 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 14 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 14 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 14 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 14 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 14 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 14 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 14 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 14 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 14 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 14 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 14 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 14 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 14 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 14 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍