HOME
DETAILS

സമ്പദ്‌രംഗം രക്ഷപ്പെടാന്‍  വഴി ടൂറിസം മാത്രം

  
backup
February 11 2021 | 01:02 AM

54416521-2

കോടികള്‍ കടമെടുത്തിട്ടും നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് കേരളത്തിന്റെ സാമ്പത്തികരംഗം. അപ്പോഴും അധികച്ചെലവുകള്‍ക്കോ ദുര്‍വ്യയങ്ങള്‍ക്കോ ഒട്ടും കുറവില്ല. തസ്തികകള്‍ വര്‍ധിപ്പിക്കുന്നു. ക്ഷേമനിധി എന്ന പേരിലും അല്ലാതെയും ശമ്പളവും പെന്‍ഷനും കൂട്ടിക്കൊണ്ടേയിരിക്കുന്നു. പഞ്ചവത്സരപദ്ധതിയില്‍ കിട്ടുന്ന തുകയേക്കാളേറെ പണം പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിരുന്ന കാലമുണ്ടായിരുന്നു. നിതാഖത്ത് തുടങ്ങിയ പേരുകളില്‍ സഊദി അറേബ്യയിലടക്കം സ്വദേശിവല്‍ക്കരണം ഏറെ മുറുകിയപ്പോള്‍, എല്ലാം വിറ്റുപെറുക്കി ഗള്‍ഫിലേക്ക് പോയിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് തിരിച്ചുപോരേണ്ടിവന്നു. ഭാര്യമാരേയും മക്കളേയും നാട്ടിലേക്ക് തിരിച്ചയച്ച്, പിടിച്ചുനില്‍ക്കാന്‍, അവശേഷിച്ച പ്രവാസികള്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാകട്ടെ കൊവിഡ് ബാധമൂലം ഗള്‍ഫിലെ മിക്കസ്ഥാപനങ്ങളും ശമ്പളംപോലും വെട്ടിക്കുറക്കുകയും ചെയ്തു. 2015ല്‍ കേരള നിയമസഭയില്‍ അന്നത്തെ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് 97,400 കോടി രൂപ പ്രവാസികളുടേതായി സംസ്ഥാനത്ത് എത്തിയെന്നായിരുന്നു. എന്നാല്‍ അതൊക്കെയും ചരിത്രമായി കിടക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയ അതിജീവനവഴികള്‍ക്ക് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, മാറാരോഗങ്ങളും പ്രാരാബ്ധങ്ങളുമായി തിരിച്ചുവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍പോലും ശരിയായ രീതിയില്‍ നടക്കുന്നില്ല. ഈ ചുറ്റുപാടില്‍ കൊച്ചു കേരളത്തെ രക്ഷപ്പെടുത്താനുള്ള ഏകപോംവഴി ടൂറിസത്തെ പ്രോത്സാഹിപ്പിക്കലാണ്. നാഷണല്‍ ജിയോഗ്രഫിക്ക് ട്രാവലര്‍ വിലയിരുത്തിയത് വിനോദസഞ്ചാരികള്‍ക്ക് ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്നാണ് കേരളം എന്നാണ്. നമ്മുടെ കടല്‍ത്തീരങ്ങളും കായലുകളും കാടുകളും അതിനു സാക്ഷ്യംവഹിക്കുന്നു. 

വിനോദസഞ്ചാരമേഖലയ്ക്കു ഉണര്‍ത്തുപാട്ടായി പുതിയ ബജറ്റില്‍ കേരളം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആ രംഗത്തേക്ക് വളരെയധികം പണം ഇറക്കിയേ മതിയാകൂ. ആ പണം എവിടെനിന്നു കണ്ടെത്തുമെന്ന ഓട്ടത്തിലാണ് സര്‍ക്കാര്‍. 2019ല്‍ രണ്ടു കോടിയോളം ടൂറിസ്റ്റുകള്‍ കേരളത്തിലെത്തിയത്, 24 കൊല്ലത്തെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടായിരുന്നു.

മെഡിക്കല്‍ ടൂറിസം മുതല്‍ അഡ്വന്‍ചര്‍ ടൂറിസം വരെ പലതും പലരും നിര്‍ദേശിക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുന്നത് സ്വകാര്യ മേഖലക്കാണ്. നമ്മുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍, ആയുര്‍വേദം കൂടി ഉള്‍പ്പെടുത്തിയുള്ള സങ്കര ചികിത്സാ പദ്ധതികള്‍ക്ക് വലിയ പ്രചാരം നല്‍കുന്നുണ്ട്. ഹോമിയോപ്പതി മുതല്‍ യൂനാനിവരെ അവിടെ സ്ഥലം പിടിക്കുന്നുമുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിന്നുമായി  കോടികള്‍ ഇറക്കുന്ന ആലപ്പുഴയിലെ വള്ളം കളി മത്സരം പോലുള്ളവയ്ക്ക് കൊവിഡ് കാരണം ഇത്തവണ പരുക്കേറ്റുവെന്നത് നേര്. എങ്കിലും പലയിടങ്ങളിലും സാഹസിക ടൂറിസത്തിനു പേരും പ്രശസ്തിയും കിട്ടിത്തുടങ്ങിയിട്ടുണ്ട്. വിദേശ ടീമുകളെ ആകര്‍ഷിക്കുന്ന കയാക്കിങ്ങ് എന്ന പായ്‌വഞ്ചിയോട്ട മത്സരങ്ങള്‍ പോലും ഇവിടെ പലയിടങ്ങളിലും അരങ്ങേറുന്നു. 

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു മൂന്നു വര്‍ഷം മുമ്പ് കേരളതീരങ്ങളെയാകെ വിഴുങ്ങിയ വാര്‍ത്ത വിദേശ സഞ്ചാരികളില്‍ വിഭ്രാന്തി സൃഷ്ടിച്ചിരുന്നു എന്നത് സത്യം. എന്നാല്‍ അഭൂതപൂര്‍വമായ തരത്തില്‍  നാം അതിനെ അതിജീവിച്ചതും ചരിത്രമാണ്. ഇക്കോ ടൂറിസം എന്ന പരിസ്ഥിതി പ്രധാനമായ വിനോദ സഞ്ചാരത്തെ സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനിലൂടെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരള സാമ്പത്തികരംഗത്തെ കരകയറ്റാന്‍ നോക്കുന്ന പ്രധാന വഴിയെന്നതരത്തില്‍ ടൂറിസ്റ്റ് മേഖല ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ്, കാട്ടാനശല്യം പോലെയുള്ളവ, കോഴിക്കോട് - വയനാട് മേഖലകളെക്കൂടി ഭീതിപ്പെടുത്തുന്നത്. ഹൈവേയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ ചീറിപ്പായുന്ന വാഹനങ്ങള്‍ ഇടിച്ചുകൊല്ലുന്നുവെന്നു പറഞ്ഞ് ബംഗളൂരുവിലേക്കുള്ള വഴിയില്‍ കര്‍ണാടക ഗവണ്‍മെന്റ് രാത്രിയാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായി. നിയന്ത്രണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വേണമെന്ന് വയനാടിന്റെ ലോക്‌സഭാ പ്രതിനിധിയായ രാഹുല്‍ഗാന്ധി അധികൃതരോട് നിവേദനം നടത്തിയിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. 

പ്രളയത്തിന്റെയും കൊവിഡിന്റെയും ഭീഷണികളെ സാവധാനമെങ്കിലും അതിജീവിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളിലും നടക്കുന്നതിനിടയിലാണ്, കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നതും ആളുകളെ കൊല്ലുന്നതുമായ വാര്‍ത്തകള്‍ വരുന്നത്. നിര്‍ദിഷ്ട നിബന്ധനകള്‍ പാലിക്കാതെ കൂണുകള്‍പോലെ റിസോര്‍ട്ടുകള്‍ ഉയരുന്നത്, മറ്റൊരു തലവേദനയുമായി. കഴിഞ്ഞ മാസമാണ് വിനോദ സന്ദര്‍ശനത്തിനു കണ്ണൂരില്‍നിന്നു വന്ന സംഘത്തിലെ അധ്യാപികയായ 26കാരിയെ മേപ്പാടിയില്‍ കാട്ടാന കൊന്നത്. റിസോര്‍ട്ട് ഉടമകളായ രണ്ടുപേര്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം കസ്റ്റഡിയിലുമായി. സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് ശരിയായ പരിഗണന നല്‍കാത്ത റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടണം. എന്നാല്‍ അതേവരെ ഉറക്കംതൂങ്ങിനിന്ന വനംപാലകരും പൊലിസുദ്യോഗസ്ഥരുമൊക്കെ കാടടക്കി വെടിവയ്ക്കുംപോലെ റിസോര്‍ട്ടുകള്‍ എല്ലാം പൂട്ടണമെന്നു ഉത്തരവിട്ടാല്‍ നമ്മുടെ വിനോദസഞ്ചാര വ്യവസായം എവിടെയാണ് ചെന്നെത്തുക. മൃഗങ്ങള്‍ കാടുകളില്‍നിന്നു കടന്നുവരുന്നത് എന്തു കാരണത്താലാണെന്നു അന്വേഷിക്കുകയും ആ മാര്‍ഗങ്ങള്‍ അടക്കുകയും ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്വം ആരുടേതാണ്. വനങ്ങള്‍ വെട്ടിത്തെളിയ്ക്കുന്നത് വന്യമൃഗങ്ങളുടെ നാട്ടുസഞ്ചാരത്തിനു കാരണമാവാം. കാടുകളില്‍ വിശപ്പടക്കാന്‍ ഒന്നും കിട്ടാത്തപ്പോള്‍ അവ നാട്ടിലേക്ക് ഇറങ്ങുന്നതും സ്വാഭാവികം. ഇതിനുള്ള പോംവഴിയാണ് ആദ്യം കണ്ടെത്തേണ്ടത്. അതേസമയം മനുഷ്യജീവനുതന്നെയാണ് വലിയവില കല്‍പ്പിക്കേണ്ടത്. 

ഏതെങ്കിലും തദ്ദേശഭരണകൂടം നല്‍കുന്ന ലൈസന്‍സില്‍മാത്രം സാഹസിക ടൂറിസകേന്ദ്രം തുടങ്ങാന്‍ അനുവദിക്കുന്ന രീതിയും മാറണം. 

നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുക കൂടി ചെയ്യുന്ന വ്യവസായ മേഖലയാണ് ടൂറിസം എന്ന തിരിച്ചറിവ് നമ്മുടെ സാമ്പത്തികാസൂത്രണ വിദഗ്ധര്‍ക്കുണ്ടായേ തീരൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago