HOME
DETAILS

ഹജ്ജ് നറുക്കെടുപ്പ് സഊദിയിൽനിന്ന് ക്വാട്ടയും നിർദേശങ്ങളും കാത്ത് കേന്ദ്രം

  
backup
March 06 2022 | 05:03 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf


അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
ഇന്ത്യയിൽ ഹജ്ജ് നറുക്കെടുപ്പും തുടർ നടപടികളും സ്വീകരിക്കാൻ സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കാത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും. 2022ലെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സ്വീകരിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും ഹജ്ജ് നറുക്കെടുപ്പ്, ഹജ്ജ് സർവിസിനായി വിമാന കമ്പനികളിൽ നിന്നുള്ള ക്വട്ടേഷൻ സ്വീകരിക്കൽ, മക്കയിലും മദീനയിലും ഹാജിമാർക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾ കണ്ടെത്തൽ തുടങ്ങിയവയൊന്നും പൂർത്തീകരിക്കാനായിട്ടില്ല. ഹജ്ജ് ആക്ഷൻ പ്ലാൻ അനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർത്തീകരിക്കേണ്ട നടപടികളാണിവ.ഇന്ത്യയിൽ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കീഴിൽ അപേക്ഷ സ്വീകരണം കഴിഞ്ഞ മാസം 15ന് അവസാനിച്ചിരുന്നു. ഇതിൽ നറുക്കെടുപ്പ് നടത്തണമെങ്കിൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സഊദി പ്രഖ്യാപിക്കണം. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മൂലം ഹജ്ജ് സർവിസ് നടന്നിരുന്നില്ല. കൊവിഡ് തീവ്രത കുറഞ്ഞതിനാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനാണ് സഊദി ശ്രമിക്കുന്നത്. എന്നാൽ ഇതുവരെ തുടർ നടപടികളെക്കുറിച്ചൊന്നും കേന്ദ്രവ്യോമയാന മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഇന്ത്യയിൽ 10 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ് ഈ വർഷമുള്ളത്. ഇവിടെ നിന്ന് ഹജ്ജ് സർവിസ് നടത്താൻ തയാറുള്ള വിമാന കമ്പനികളിൽ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അപേക്ഷ സ്വീകരിക്കേണ്ടത്. ഹജ്ജ് ക്വാട്ട അനുസരിച്ചാണ് വിമാന സർവിസുകളും ക്രമീകരിക്കുന്നത്. തുടർന്ന് വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള യാത്രാ നിരക്കുകൾ ക്ലിപ്തപ്പെടുത്തണം. ഇതിന് പുറമെ മക്ക,മദീന എന്നിവിടങ്ങളിലെ താമസത്തിനുള്ള കെട്ടിടങ്ങളുടെ വാടക നിരക്കും നിജപ്പെടുത്തണം. ഇതിന് അനുസരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ഈ വർഷത്തെ ഹജ്ജ് യാത്രയുടെ തുക ഗഡുക്കളായി സ്വീകരിക്കാനാവുക. സഊദിയിൽ നിന്ന് ഈ മാസം തന്നെ വ്യക്തമായ തീരുമാനങ്ങളുണ്ടാവുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago