HOME
DETAILS

തങ്ങള്‍ക്ക് പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞ വിട

  
backup
March 07 2022 | 02:03 AM

kerala-hyder-ali-shihab-thangal-buried123

മലപ്പുറം: യാ സയ്യിദീ....കണ്ണും കരളും നനഞ്ഞൊരു പുലര്‍കാലത്തില്‍ കേരളം ആ മഹാമനുഷ്യന് വിട നല്‍കി. പതിനായിരങ്ങളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിങ്ങുന്ന പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞൊരു യാത്രയപ്പ്. കാതങ്ങള്‍ താണ്ടി...കാടും മേടും കടലും കടന്ന്

ജനലക്ഷങ്ങള്‍ക്ക് സമാശ്വാസത്തിന്റെ തിരുസ്പര്‍ശം പകര്‍ന്ന പ്രിയതങ്ങള്‍ ഇനിയില്ല. പതിറ്റാണ്ടുകാലം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ, ആത്മീയ നെടുനായകത്വം വഹിച്ച അതികായന് പാണക്കാട്ടെ ജുമാമസ്ജിദിനു തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും ചാരെ ഇനി നിത്യവിശ്രമം.

പുലര്‍ച്ചെ 2.30നായിരുന്നു അപ്രതീക്ഷിതമായി ഖബറടക്കല്‍ ചടങ്ങ് നടന്നത്. പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊലിസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതരകേരളത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി ചൊല്ലാന്‍ അദ്ദേഹത്തിനായി നിസ്‌ക്കരിക്കാന്‍ അദ്ദേഹത്തെ അവസാനമായി ഒന്നുകാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ പാണക്കാട്ടെ തറവാട്ടിലേക്ക് ഒഴുകിയെത്തിയത്.

ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് ഇങ്ങോട്ട് ഒഴുകിയത്. നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് നേരത്തെ നിശ്ചയിച്ചതില്‍നിന്ന് വിപരീതമായി അര്‍ധരാത്രി തന്നെ അദ്ദേഹത്തെ ഖബറടക്കുകയായിരുന്നു.

എല്ലാ കണക്കുകൂട്ടലും തെറ്റിച്ച ജനപ്രവാഹത്തില്‍ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് കുഴഞ്ഞുവീണ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് ഇന്നു രാവിലെ ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമുള്ള അവസരമൊരുക്കി. ഇതിനുശേഷമാണ് മലപ്പുറത്തെ ടൗണ്‍ഹാളിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിനുവച്ചത്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  24 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  24 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  24 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  24 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  24 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  24 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  24 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  24 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  24 days ago