HOME
DETAILS

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

  
November 20 2024 | 15:11 PM

Youth caught with MDMA worth Rs 3 lakh during vehicle inspection

ആലപ്പുഴ:രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് ടീമും അരൂർ പൊലിസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലിസിന്റെ പിടിയിലായി. കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലന്റെ കിഴക്കിയത് വീട്ടിൽ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലുകളി കിഴക്കേതിൽ ദർവീഷ് ജാഫർ സൈനുദ്ദീൻ (20). ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡ് അരയക്കാട്ടു തറയിൽ സോനു (19) എന്നിവരാണ് പിടിയിലായത്.

 ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ എരമല്ലൂർ പിളമുക്ക് ജംഗ്ഷന് സമീപം വച്ച് യ വാഹന പരിശോധനയിലാണ് പിടികൂടിയത്. ലഹരിമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ പ്രതികളിൽ നിന്നും കണ്ടെത്തി. മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരും എന്ന് പൊലിസ് പറഞ്ഞു.

അർഷാദ് ഇബ്നു നാസർ ബെം​ഗളൂരിലും മറ്റു സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ ശേഖരിച്ച് കേരളത്തിലെ സ്വകാര്യ കോളജുകളിലും ഹോസ്റ്റലുകളിലും വിൽപ്പന നടത്തുന്നതിനായി പെരുമ്പാവുരുള്ള സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടുകയായിരുന്നു.ബെം​ഗളൂരിൽ നിന്നും എംഡിഎംഎ എടുത്തശേഷം ദർവീഷിനെയും സോനുവിനെയും ബൈക്കിൽ കയറ്റി എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയാണ് എരമല്ലൂര്‍ വെള്ളമുക്കിന് സമീപം വെച്ച് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-19-01-2024

PSC/UPSC
  •  2 days ago
No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയന്‍റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, രണ്ടു പേര്‍ പിടിയിൽ

Kerala
  •  2 days ago
No Image

16 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ പിടിക്കാന്‍ സഹായകമായത് അതിജീവിത കാറില്‍ കണ്ട തിരിച്ചറിയൽ കാർഡ്

National
  •  2 days ago
No Image

പ്രഥമ ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺ പുലികൾ

Others
  •  2 days ago
No Image

ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാ​ഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

International
  •  2 days ago
No Image

ഷൂട്ടിങ് താരം മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; മുത്തശ്ശിയും അമ്മാവനും മരിച്ചു

latest
  •  2 days ago
No Image

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം

Kerala
  •  2 days ago
No Image

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

latest
  •  2 days ago
No Image

അരങ്ങേറ്റത്തിൽ തിളങ്ങി മലയാളി താരം ജോഷിത; ലോകകപ്പിൽ വിൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

'രാജ്യസുരക്ഷയ്ക്ക് ഭീഷണി', രാഹുൽ ​ഗാന്ധിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്ത് അസം പോലീസ്

Kerala
  •  2 days ago