HOME
DETAILS
MAL
ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ദിലിപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു
backup
March 17 2021 | 07:03 AM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായി ദിലിപ് ഗാന്ധി (69) കൊവിഡ് ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ചയാണ് ദിലിപ് ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്നു തന്നെ അദ്ദേഹത്തെ ആശുപത്രയിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു.
എണ്‍പതുകള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ദിലിപ് ഗാന്ധി 1999ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ലോക്സഭയിലെത്തിയത്. 2003-2004ല്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."