കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതി തള്ളിയത് കഴമ്പില്ലെന്ന് കണ്ടെന്ന് വിജിലന്‍സ്
കോഴിക്കോട്: മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് നേരത്തെ തള്ളിയതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍.
കുഞ്ഞാലിക്കുട്ടി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാതിച്ചെന്ന് ആരോപിച്ച് ഇരിട്ടി സ്വദേശി എ.കെ ഷാജി തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതി മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയെ കൊണ്ട് അന്വേഷിപ്പിച്ചു.
എന്നാല്‍ കുടുംബ സ്വത്തും ഭാര്യയുടെ സ്വത്തും വരുമാനത്തിന് ആനുപാതികമായ സാമ്പത്തികം മാത്രമേ കുഞ്ഞാലിക്കുട്ടിക്കൊള്ളൂവെന്ന് കണ്ടതിനെത്തുടര്‍ന്ന് കേസ് തള്ളുകയായിരുന്നു.
എന്നാല്‍ പരാതിക്കാരന് വീണ്ടും പുതിയ പരാതി നല്കി. ഇതില്‍ ത്വരിത പരിശോധനക്ക് ഉത്തരമേഖലാ വിജിലന്‍സ് എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു മറച്ചുവെച്ചാണ് വിജിലന്‍സ് കോടതിയില്‍ എ.കെ ഷാജി വീണ്ടും പരാതിയുമായെത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് വേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശശി കോടതിയെ അറിയിച്ചു.
കേസ് തുടരണോ എന്ന്്് 31ന്്്് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."