കൊടും ചൂടിനെ അതിജീവിക്കാം; ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ
വേനല്‍ക്കാലം അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. പുറത്തെ കൊടും ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പല ശീതളപാനീയങ്ങളും പരീക്ഷിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഉള്ളു തണുപ്പിയ്ക്കുന്ന ചില ജ്യൂസുകള്‍ വേനല്‍ക്കാലത്ത് പ്രത്യേകമായി കഴിയ്ക്കാറുണ്ട്. തണ്ണിമത്തന്‍ ജ്യൂസ്, കരിമ്പ് ജ്യൂസ് പോലുള്ളവയാണ് വേനല്‍ക്കാലത്ത് കൂടുതലായി കാണാറുള്ളത്.
ശുദ്ധ ജലം കുടിയ്ക്കുന്നതോടൊപ്പം തന്നെ ചില പ്രത്യേക പാനീയങ്ങള്‍ കുടിയ്ക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിനുള്ളില്‍ നിന്ന് തന്നെയാണ് ചര്‍മത്തിനുള്ള സംരക്ഷണം ലഭിയ്‌ക്കെണ്ടത്, അതോടൊപ്പം പുറമേ നിന്നുള്ള ചില പൊടിക്കൈകളും പ്രയോഗിക്കാം.
ഓറഞ്ച്-മിന്റ് ജ്യൂസ്
രണ്ട് ഓറഞ്ച് എടുത്ത് അതിന്റെ നീര് പിഴിഞ്ഞെടുക്കുക, അതിലേയ്ക്ക് അല്പം പുതിന ഇലകളും എരിവിനായി ഒരു പച്ചമുളകും ചേര്‍ത്ത് മിക്‌സിയില്‍ അടിയ്ക്കണം. നിങ്ങളുടെ താല്പര്യമനുസരിച്ച് പച്ചസാരയോ ഉപ്പോ ചേര്‍ത്തിളക്കി തണുപ്പിച്ച് കുടിയ്ക്കാം. ഉള്ളു തണുപ്പിയ്ക്കാന്‍ ലളിതമായി തയ്യാറാക്കാവുന്ന ഈ ജ്യൂസ് ധാരാളം.
തണ്ണിമത്തന്‍ മിന്റ് ജ്യൂസ്
ഒരു കപ്പ് നിറയെ തണ്ണിമത്തന്‍ കഷണങ്ങള്‍ എടുക്കുക, അതിലേയ്ക്ക് ആവശ്യത്തിന് പുതിനയിലകള്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കണം. ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത് കുടിയ്ക്കാം.
മസാല മോര്
ചൂടുകാലത്ത് മോര്, സംഭാരം എന്നിവയോട് പ്രത്യേക പ്രിയമാണ് മലയാളിയ്ക്ക്. കൊടും വെയിലിന്റെ ചൂടേറ്റ് തളര്‍ന്നു വരുന്ന സമയത്ത് നല്ല തണുത്ത മോര് വെള്ളം കിട്ടിയാല്‍ അതില്പരം ആനന്ദം മറ്റൊന്നില്ല എന്ന് തന്നെ പറയാം. ഈ മോര് വെള്ളം അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? അതാണ് മസാല മോര്. രണ്ടു കപ്പ് മോരെടുത്ത് അതിലേയ്ക്ക് ഇഞ്ചി ചതച്ചത്, നാല് പുതിന ഇല, നാല് മല്ലിയില, അര ടീസ്പൂണ്‍ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കണം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം കുടിച്ചു നോക്കൂ. ചൂടും ശരീരത്തിന്റെ വരണ്ട അവസ്ഥയും ഇല്ലാതാക്കാന്‍ ഈ മസാല മോര് ധാരാളം.
നാളികേര വെള്ളം
കരിക്കിന്‍ വെള്ളം അല്ലെങ്കില്‍ നാളികേര വെള്ളം, ദാഹമകറ്റാന്‍ പ്രകൃതി കനിഞ്ഞു നല്‍കുന്ന കൃത്രിമത്വം കലരാത്ത ഒന്നാണ്. ശുദ്ധമായ കരിക്കിന്‍ വെള്ളത്തേക്കാള്‍ മികച്ച ദാഹശമനി വേറെയില്ല. ദാഹം അകറ്റുക മാത്രമല്ല, ശരീരത്തിന് ആരോഗ്യപ്രദമായ ധാരാളം ഗുണങ്ങള്‍ നല്‍കാനും ഇതിനു കഴിയും.
കരിക്കിന്‍ വെള്ളത്തില്‍ അല്പം പൈനാപ്പിള്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചാല്‍ വ്യത്യസ്തമായ രുചി ലഭിയ്ക്കും. കരിക്കിന്‍ വെള്ളത്തോടൊപ്പം തണ്ണിമത്തന്‍ ചേര്‍ത്താലും രുചി കിടിലനാണ്. ഈ വേനലില്‍ ശരീരം തനുപ്പിയ്ക്കാനായി ഇവയെല്ലാം തയ്യാറാക്കി കുടിയ്ക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."