HOME
DETAILS

ആദര്‍ശ സംരക്ഷണത്തിന് പാരമ്പര്യത്തിന്റെ കാവലാളാകുക

  
backup
January 07 2023 | 01:01 AM

893-5132

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ആദ്യമായി ഇസ്ലാം എത്തിയത് കേരളത്തിന്റെ തീ രപ്രദേശങ്ങളിലാണ്. തിരുനബിയുടെ കാലഘട്ടത്തിൽ തന്നെ നേരിട്ട് ഇസ്ലാമിക വിശ്വാസ, ആചാരങ്ങൾ സ്വഹാബിമാർ മുഖന സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് കേരളത്തി ലെ ജനങ്ങൾ. എല്ലാകാലത്തും പ്രാപ്തമായ ഒരു നേതൃത്വം മുസ്ലിം കൈരളിക്ക് ഉണ്ടായിട്ടു ണ്ട്. ഒരു ഭാഗത്ത് യമനിൽനിന്ന് വന്ന സയ്യിദു മാരുടെ ആത്മീയ നേതൃത്വവും മറുഭാഗത്ത് മഖ്ദൂമുമാരുടെ വൈജ്ഞാനിക നേതൃത്വവും ഒരുപോലെ അനുഭവിക്കാൻ സാധ്യമായതു കൊണ്ട് ഈമാനും അമലും സംരക്ഷിക്കപ്പെട്ടു പോകുന്നത് നമ്മുടെ അനുഗ്രഹമായിരുന്നു. പള്ളികളും പള്ളിദർസുകളും ഉപയോഗിച്ചാണ് അവർ വിശ്വാസികളിൽ ഇസ്ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചത്. ഓരോ നാട്ടിലെ യും പണ്ഡിതന്മാരുടെ ശിക്ഷണത്തിലും സയ്യി ദുമാർ നൽകുന്ന ആത്മീയ അവബോധത്തിലു മാണ് അതതു പ്രദേശങ്ങളിലെ മുസ്ലിം സമൂ ഹങ്ങൾ ഇസ്ലാമിക പാരമ്പര്യത്തിന്റെ കണ്ണി കൾ വിടാതെ പിന്തുടർന്നത്. ഈ ദഅവത്തി ന്റെ തുടർച്ചയിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാസ്ഥാനിക രൂപത്തിലുള്ള പ്ര ബോധന പ്രവർത്തനങ്ങളിലേക്ക് കേരള ത്തിന്റെ മതപരിസരം മാറിയത്. ആ നിർബ ന്ധിത സാഹചര്യത്തിലാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ചരിത്രപരമായ പിറവി യുണ്ടാകുന്നത്.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കേരള ത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ വും ഭൗതികവുമായ മേഖലകളിൽ കാര്യമായ ആഘാതമേറ്റിരുന്നു. ഒന്നാം ലോക മഹായു ദ്ധവും ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനവും ഒരു മതസമുദായമെന്ന നിലക്ക് മുസ്ലിം സമു ഹത്തിന് ആഗോളതലത്തിൽ തന്നെ വലിയ നഷ്ടങ്ങളാണ് വരുത്തിവച്ചത്. ഇന്ത്യയിലെ ബ്രിട്ടിഷ് ആധിപത്യവും ഇടപെടലുകളും സമ രങ്ങളും കേരളീയ സമൂഹത്തെ കൂടുതൽ ബാ ധിച്ചതും ഈ ഘട്ടത്തിലാണ്. ബ്രിട്ടിഷുകാർ ക്കെതിരായ പോരാട്ടങ്ങളുടെ നൈരന്തര്യം മലബാറിലെ മുസ്ലിംകളുടെ ഭൗതികശേ ഷിയുടെ എല്ലാം തകർത്തുതരിപ്പണമാക്കു ന്ന കാഴ്ചയാണ് ചരിത്രത്തിൽ കാണാനാവു ന്നത്. ആഗോളതലത്തിൽ ഉസ്മാനിയ്യ ഖിലാ ഫത്തിനെ തകർക്കാൻ കൂട്ടുനിന്നവരാണ് ന്ന കാരണത്താൽ ബ്രിട്ടിഷുകാരോടുള്ള സമ രങ്ങൾക്ക് ഇവിടെ കൂടുതൽ വീറും വാശിയുമുണ്ടായിരുന്നു.


1921ലെ മലബാർ സമരമുണ്ടാക്കിയ ക്ഷീണം ചെറുതല്ല. മുസ്ലിം സമൂഹത്തിന് അനേകം നഷ്ടങ്ങളുണ്ടാക്കിയെന്നു മാത്രമല്ല വിശ്വാസ പരമായി വഴിതെറ്റിക്കാൻ ഈ അവസരം ദുരുപ യോഗം ചെയ്ത് മതനവീകരണക്കാരും ചൂഷണ ക്കാരും രംഗത്തിറങ്ങുകയായിരുന്നു. വിശുദ്ധ ഇസ്ലാമിന്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായ വാദങ്ങൾ ഉയർത്തിപ്പിടിക്കുകയും പാരമ്പര്യമായി കേരളത്തിലെ മുസ്ലിം സമൂഹം അനുവർ ത്തിച്ചുപോരുന്ന വിശ്വാസാചാരങ്ങൾ ഇസ്ലാ മിക വിരുദ്ധമാണെന്നുമുള്ള അതിഗൗരവവാദ ങ്ങൾ ഉന്നയിച്ച് ബിദ്അത്തിന്റെ കക്ഷികൾ രം ഗപ്രവേശനം ചെയ്തു. ഇങ്ങനെ പാരമ്പര്യ രീതി ശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞ് ആത്മീയാന്തരീ ക്ഷത്തെ ഭൗതികവാദത്തിന്റെ ആലയിൽ തള ച്ചുകെട്ടാൻ ഒരുവിഭാഗം ആധുനികവാദികൾ രംഗത്തുവന്നപ്പോഴാണ് പ്രതിരോധിക്കാനും ദീനിന്റെ പാരമ്പര്യരൂപം സംരക്ഷിക്കാനുമാ യി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവി യെടുക്കുന്നത്.


ആധുനികതയുടെ ആലങ്കാരികതകൾ അണിഞ്ഞ ബിദഈ കക്ഷികൾക്ക് സാധാരണക്കാരായ വിശ്വാസികളെ കെണിയിൽ വീ ഞാൻ താരതമ്യേന എളുപ്പമായിരുന്നു. ആഗോ ളതലത്തിൽ സുന്നി പാരമ്പര്യം സംരക്ഷിച്ചിരു ന്ന പല ഇസ്ലാമിക രാജ്യങ്ങളിലും ഏതെങ്കി ലും നവീനവാദികളുടെ പ്രത്യക്ഷപ്പെടലോടു കൂടി അവിടെയുള്ള സുന്നി പൈതൃകം അപ്രത്യ ക്ഷമാവുകയും പുത്തൻവാദികൾക്ക് ആധിപ ത്യം കരസ്ഥമാവുകയും ചെയ്ത കാഴ്ചകൾ ചരി ത്രത്തിൽ നിരവധിയാണ്. എന്നാൽ 1920 മു തൽ വ്യത്യസ്തങ്ങളായ ബിദ്ഈ കക്ഷികളും കള്ള ത്വരീഖത്തുകാരും വിഘടനവാദികളു മൊക്കെ രംഗപ്രവേശനം ചെയ്തിട്ടും കേരള ത്തിലെ മുസ്ലിംകളുടെ ഈമാനും അമലും സംരക്ഷിക്കുന്നതിൽ സമസ്ത കേരള ജംഇയ്യ ത്തുൽ ഉലമയുടെ പണ്ഡിതന്മാർ നിർവഹിച്ച ശ്രദ്ധേയ ഇടപെടലുകൾ ചരിത്രത്തിലെ അതുല്യ രേഖകളാണ്.


ആഗോളതലത്തിൽ വഹാബി പ്രസ്ഥാന ങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ ആധിപത്യം നേ ടാൻ സാധിച്ചെങ്കിലും കേരളത്തിൽ നാൾക്കുനാൾ അതിന്റെ സംഘടനാശേഷി ദുർബലപ്പെ ടുന്ന, വിവിധ വിഭാഗങ്ങളായി ചേരിതിരിഞ്ഞ പരസ്പരം പഴിചാരുന്ന, ശിർക്ക് ആരോപണം നടത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കു ന്നത്. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ വഹാബി പ്രസ്ഥാനങ്ങൾ നടത്തുന്ന സമ്മേള നങ്ങൾ അവരുടെ അടുത്ത വിജനത്തിലേക്കു ള്ള കാരണങ്ങളായി ഭവിക്കാറാണ് പതിവ്. രൂപീകരിക്കപ്പെട്ട് നൂറു കൊല്ലമായപ്പോഴേക്കും പരസ്പരം ശിർക്കും കുഫ്റും ആരോപിക്കുന്ന അനേകം വിഭാഗങ്ങളായി പൊട്ടിപ്പിളരുകയാ ണ് കേരളത്തിലെ വഹാബിസം. ആദർശപരമായ നിലപാടുകളിൽ സ്ഥിരതയില്ലായ്മയും കേ വല യുക്തിക്ക് അനുസരിച്ച് ഇസ്ലാമിന്റെ പ്ര മാണങ്ങളെ ദുർവ്യാഖ്യാനം നടത്തുകയും വഴി അപകടകരമായ ആദർശവൈകല്യങ്ങളാണ് ഏതാനും കാലങ്ങളായി മുജാഹിദ് കേന്ദ്രങ്ങ ളിൽനിന്ന് ഉയർന്നുകേൾക്കുന്നത്. സംഘടനകൾക്ക് കാലാനുസൃത നിലപാടു കളിൽ മാറ്റങ്ങൾ വന്നേക്കാം. എന്നാൽ പരി ശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസകാ ര്യങ്ങളിൽ ഇടയ്ക്കിടെ ഭേദഗതികൾ നടത്തേണ്ടി വരുന്നത് ആദർശ പാപ്പരത്തമായാണ് വിലയിരുത്തപ്പെടേണ്ടത്. കഴിഞ്ഞദിവസം സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനവും ഇത്തരം ആദർശവൈകല്യത്തിന്റെ നേർക്കാഴ്ചയായി രുന്നു. ഒരേ സംഘടനകളുടെ വ്യത്യസ്ത പ്രതി നിധികൾ ഹദീസ് നിഷേധവുമായി ബന്ധപ്പെ ട്ട് ഒരേ വേദിയിൽ വ്യത്യസ്ത അഭിപ്രായപ്രകടന ങ്ങൾ നടത്തുന്ന വിചിത്ര കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മുസ്ലിം സമൂഹം ഒരേസ്വരത്തിൽ അംഗീകരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അടക്കം ശാസ്ത്രീയമായി തെളിയിക്കപ്പെ ട്ടാൽ മാത്രമേ പ്രാമാണികമായി സ്വീകരിക്കാൻ സാധ്യമാകൂ എന്നാണ് ഒരു മൗലവി പ്രസംഗിച്ച ത്. തികഞ്ഞ ഭൗതികവാദയുക്തിയിൽ ഇസ്ലാ മിക നിയമങ്ങളെ സമീപിച്ചതിന്റെ അനന്തരഫ ലമായാണ് ഇത്തരം വാദഗതികൾ ഇവരിൽ നി ന്ന് ഉയർന്നുവരുന്നത്. എന്നാൽ അതേവേദി യിൽ മറ്റൊരു മൗലവി ഈ വാദത്തെ തള്ളിക്ക ളഞ്ഞെങ്കിലും ഹദീസ് നിഷേധവുമായി ബന്ധ പ്പെട്ട് മുജാഹിദ് നേതൃത്വത്തിനിടയിലുള്ള കടു ത അഭിപ്രായവ്യത്യാസമാണ് മറനീക്കി പുറ വന്നിരിക്കുന്നത്. ഇതിൽ ആരെ സ്വീകരി ക്കും ആരെ തള്ളും എന്നറിയാൻ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന അണികളുടെ കാരമാണ് ഏറെ കഷ്ടം.

മുജാഹിദ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ട നാൾ മുതൽ ഇക്കാലംവരെ തൗഹീദ്, ശിര ക്ക്, ഈമാൻ, കുഫ്ർ തുടങ്ങിയ വിശ്വാസശാ സ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സങ്ക തിക ശബ്ദങ്ങൾ പോലും കൃത്യമായി നിർവചി ക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. തങ്ങളുടെ ക ട്ടത്തിൽ പിറന്നവരെത്തന്നെ ഈ കാലയളവി നുള്ളിൽ എത്ര തവണ പരസ്പരം മുശിരിക്കാക്കി എന്ന് അവർക്കുതന്നെ നിശ്ചയമില്ല. പരിശുദ്ധ ഇസ്ലാം വളരെ ഗൗരവത്തിൽ സമീപിച്ച ശിർ ക്ക് പോലെയുള്ള വിഷയങ്ങളിൽ ഇത്തരം നി മുത്തരവാദ സമീപനങ്ങൾ സ്വീകരിക്കേണ്ടിവ ന്നത് പാരമ്പര്യ ഇസ്ലാമിന്റെ ധാരയിൽനിന്ന് വ്യതിചലിച്ചതുകൊണ്ടും സ്വതന്ത്രമായ ഗവേഷ ണങ്ങൾ നടത്തിപ്രമാണങ്ങളെ ദുർവ്യാഖ്യാനം നടത്തിയത് കൊണ്ടുമാണ്.
ഇവിടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസക്തി സ്പഷ്ടമാകുന്നത്. നൂറ്റാ ണ്ടുകളായി കേരളത്തിലെ മുസ്ലിംകൾ സ്വീ കരിച്ചു പോരുന്ന പാരമ്പര്യ ഇസ്ലാമിന്റെ അടി സ്ഥാന ചേരുവകൾക്ക് യാതൊരുവകദവും വരുത്താതെ, കൃത്യമായ ഗുരു പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസ ആചാര, അനു ഷ്ഠാന രീതികളെ നാളിതുവരെ പരിചയപ്പെടു ത്തി വിശ്വാസ സംരക്ഷണത്തിന്റെ ഉത്തരവാ ദിത്വം ഏറ്റെടുത്തിരിക്കുകയാണ് സമസ്ത നൂറു വർഷത്തിലേക്ക് കടക്കുമ്പോഴും വിശ്വാസപര മായും കർമപരമായും പാരമ്പര്യ സൽസരണി യിൽ വിശ്വാസികളെ നിലനിർത്താൻ സമസ്തക്ക് സാധ്യമായത് പൗരാണിക കാലം മുതൽ ഇമാ മുമാരും പണ്ഡിതന്മാരും സ്വീകരിച്ച രീതിയിലു ടെ തന്നെ ഇസ്ലാമികപ്രമാണങ്ങളെ കൈകാ ര്യം ചെയ്തതുകൊണ്ടാണ്.


ഈ ആദർശത്തെ നിരന്തരമായി സമൂഹ ത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കൽ പണ്ഡി തദൗത്യം കൂടിയാണ്. പരിശുദ്ധ ഇസ്ലാമി ന്റെയും അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ യും ശരിയായ വഴിയെ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും മതനവീക രണവാദികളിൽ നിന്നും മത യുക്തിവാദിക ളിൽനിന്നും അകന്നുനിൽക്കാനുള്ള സന്ദേശം അറിയിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ നാം വൈകി ട്ട് കോഴിക്കോട് കടപ്പുറത്ത് ആദർശ സമ്മേ ളനം നടത്തുകയാണ്. ആദർശനിലപാടുക ളിൽ ദുർബലപ്പെട്ടുപോയ മുജാഹിദ് പ്രസ്ഥാ നത്തിന്റെ തനിനിറം പൊതുസമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കുന്ന മഹാസമ്മേളന ത്തിൽ മുഴുവൻ വിശ്വാസികളും സംബന്ധിക്കണമെന്ന് അഭ്യർഥിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  18 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  18 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago