HOME
DETAILS

'കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല' ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി

  
backup
March 27 2021 | 05:03 AM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf%e0%b4%af%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9a%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af

 


തിരുവനന്തപുരം: കിഫ്ബി ഓഫിസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ സ്വയം അപമാനിതരായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി റെയ്ഡ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. കിഫ്ബിയെ എന്തോ ചെയ്തുകളയുമെന്ന മട്ടിലാണ് കേന്ദ്ര ഏജന്‍സികളുടെ വരവ്. ലോകത്തിന്റെ അംഗീകാരം നേടിയ വിദഗ്ധരാണ് കിഫ്ബി ബോര്‍ഡിലുള്ളത്. അതിപ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ് ഓഡിറ്റ് നടത്തുന്നത്. അത്തരമൊരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താനാവില്ല.
നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും ഇടതുസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിയ്ക്കും നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ലെന്നാണ് ആഗ്രഹം. ഈ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാമെന്ന ചിന്തയോടെയാണ് ഇവരുടെ പുറപ്പാട്.
ആര്‍.ബി.ഐ അനുമതിയോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലമെന്റില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതാണ്. കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്ന അവസ്ഥയാണ് കണ്ടത്. അതില്‍ സ്വാഭാവികമായും കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും വിഷമമുണ്ടാകും. എന്നാലും തങ്ങള്‍ വിടില്ല എന്ന നിലയില്‍ ഈ ശക്തികളെല്ലാം യോജിച്ച് ആധായ നികുതി വകുപ്പിനെ പറഞ്ഞയച്ചിരിക്കുകയാണ്.
കിഫ്ബി പോലുള്ള സംവിധാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയണമെങ്കില്‍ ആദായ നികുതി വകുപ്പിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. അവര്‍ക്കത് ചോദിക്കാം. അതിനുള്ള മറുപടി കിഫ്ബിയില്‍ നിന്നുണ്ടാകുകയും ചെയ്യും. പിന്നെ എന്തിനാണ് ഓഫിസില്‍ കയറിയുള്ള പരിശോധന. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പാലിയ്‌ക്കേണ്ട മര്യാദയ്ക്ക് ചേരാത്ത നടപടിയാണത്. അധികാരം ഉണ്ടെന്ന് വച്ച് എവിടെയും ചെന്നുകയറാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  2 months ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  2 months ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  2 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  2 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  2 months ago