ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ അഞ്ചുലക്ഷം രൂപ വരെ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദബിരുദാനന്തര പിഎച്ച്.ഡി കോഴ്‌സുകളിൽ ഉന്നതപഠനം നടത്തുന്നതിന് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആണ് സ്‌കോളർഷിപ്പ് നൽകുന്നത്. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്നോ വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശ പഠനത്തിനു പ്രവേശനം ലഭിച്ച ശേഷമാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത.
ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് അർഹതയില്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് മുൻഗണന. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും.
ടൈംസ് ഹയർ എജ്യുക്കേഷൻ ലോക റാങ്കിങിൽ ഉൾപ്പെട്ട വിദേശ യൂനിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്‌കോളർഷിപ്പിന് അർഹയതയുണ്ടാകൂ. പരമാവധി അഞ്ചുലക്ഷം രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.
അപേക്ഷിക്കേണ്ട വിധം:
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ഫോം പ്രിന്റൗട്ട് എടുക്കുക. അതിലെ അവസാനത്തെ അഞ്ചുപേജുകളിൽ കാണുന്നവ പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിൽ ആണ് അപേക്ഷിക്കേണ്ടത്.
വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം- 33.
കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."