HOME
DETAILS

രൂക്ഷമായി കോവിഡ് വ്യാപനം: ലോക് ഡൗണില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം

  
backup
April 03 2021 | 03:04 AM

covid-issue-india-news-1234-2021

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നു. കടുത്ത നടപടികളിലേക്കു നീങ്ങേണ്ട സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്‍. ആറ് സംസ്ഥാനങ്ങള്‍ ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
എന്നാല്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും, നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാണ്.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

ഈ ചര്‍ച്ചയിലാണ് ദേശിയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കോവിഡ് വ്യാപനം തടയാനാവും എന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്.

എന്നാല്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് രാജ്യം പോയി കഴിഞ്ഞാല്‍ അത് വലിയ തിരിച്ചടി സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍പോട്ട് വെക്കുന്നത്. ഭാഗിക ലോക്ക്ഡൗണോ, രാത്രികാല കര്‍ഫ്യൂവോ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളാവാം എന്ന നിര്‍ദേശവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  20 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  20 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  20 days ago