HOME
DETAILS

കല്ലിടൽ ആരു പറഞ്ഞിട്ട് ?

  
backup
March 27 2022 | 06:03 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%81-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

സ്വന്തം ലേഖകൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കായി അതിരടയാള കല്ലിടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി റവന്യൂ വകുപ്പും കെ റെയിലും. കല്ലിടാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും വിവരമുള്ള ആരും അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ തൃശൂരിൽ പറഞ്ഞു.


റവന്യൂ മന്ത്രിയുടെ വിമർശനത്തിനുപിന്നാലെ കല്ലിടാൻ റവന്യൂ വകുപ്പാണ് നിർദേശിച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ വികസന കോർപറേഷൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ, കല്ലിടാൻ ആവശ്യപ്പെട്ടത് കെ റെയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുമില്ല. സർവേ അതിർത്തിനിർണയ നിയമപ്രകാരം റവന്യൂ വകുപ്പാണ് കല്ലിടാൻ നിർദേശിച്ചതെന്ന് കെ റെയിൽ അധികൃതർ അറിയിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, റവന്യൂമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ കെ റെയിൽ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതോടെ ആരുടെ നിർദേശപ്രകാരമാണ് സംസ്ഥാനമെമ്പാടും കല്ലിടുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.


കല്ലിടാൻ റവന്യൂവകുപ്പ് നിർദേശിച്ചിട്ടില്ലെന്നും കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും. ഭീഷണിപ്പെടുത്തി ആരിൽ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രമാണെന്നു മാണ് മന്ത്രി വിശദീകരിച്ചത്.
ആശങ്കകൾ പരിഹരിച്ചുവേണം സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രദേശവാസികളെ ഭയപ്പെടുത്തി കല്ലിടുന്നതിനോട് യോജിപ്പില്ലെന്നും കഴിഞ്ഞദിവസം സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു.


ഇതിന്റെ പ്രതിഫലനം റവന്യൂ മന്ത്രിയുടെ വാക്കുകളിലുണ്ട്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കല്ലിടലിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  25 days ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  a month ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  a month ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  a month ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  a month ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  a month ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  a month ago