സംയുക്ത കര്‍ഷക ദിനാചരണം നടത്തി
പെരുമണ്ണ: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം കവി എം.എം സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ശശി ചെനപ്പാറകുന്ന്, ജയരത്‌നം പുതുക്കുടി, ഷാജി കുഴമ്പാട്ടില്‍, രവി കിഴക്കയില്‍, ലോഹിതാക്ഷന്‍ അമ്പലക്കുളങ്ങര, നാരായണന്‍ വടക്കെ തൊടുകയില്‍, ഗംഗാധരന്‍ നായര്‍ സംഗമം, മുഹമ്മദ് വെണ്ണം കുഴിയില്‍, ചായിച്ചന്‍ കുന്നുമ്മല്‍, അപ്പുട്ടി ചെനപ്പാറകുന്ന്, രാഘവന്‍ കിഴക്ക് വീട്ടില്‍, വിജയന്‍ കട്ടകളത്തില്‍, ഇര്‍ഷാദ് കളത്തിങ്ങല്‍, റെജീഷ് ഭാര്‍ഗവ നിവാസ് എന്നീ കര്‍ഷകരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം സി. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആമിനാബി ടീച്ചര്‍,
രാജീവ് പെരുമണ്‍പുറ, മെമ്പര്‍മാരായ ശോഭനകുമാരി, ഉഷാകുമാരി, കെ. അഹമ്മദ് സംസാരിച്ചു. കൃഷി ഓഫിസര്‍ എസ്. ശബ്‌ന സ്വാഗതവും വാര്‍ഡ് അംഗം ടി. നിസാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."