പഴം പച്ചക്കറി ശീതീകരണ സംഭരണശാല 13 വര്‍ഷമായി അടഞ്ഞുതന്നെ
പാലക്കാട്: രണ്ടു തവണ ഉദ്ഘാടനം കഴിഞ്ഞ എരുത്തേമ്പതി വിത്ത് ഫാമിനകത്തെ പഴം പച്ചക്കറി ശീതീകരണ സംഭരണശാല 13 വര്‍ഷമായി അടഞ്ഞുതന്നെ. കൃഷി മന്ത്രിമാരായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലും പിന്നീട് ഗൗരിയമ്മയുമാണ് ഉദ്ഘാടനം ചെയ്തത്. എരുത്തിയാമ്പതി, വടകരപതി, കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ 2500 റോളം പഴം പച്ചക്കറി കര്‍ഷകരുണ്ട്. 2012 ഏക്കര്‍ വിസ്തൃതിയില്‍ ഇവിടെ പച്ചക്കറി കൃഷിയിറക്കുന്നു.
കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കുന്നതിലേക്കായി 2000 ചതുരശ്ര അടിയിലുള്ള ശീതികരണശാല ഇന്ന് എലികളുടെയും പൂച്ചകളുടെയും സുഖവാസകേന്ദ്രങ്ങളാണ്.
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഹൈടെക്ക് സാങ്കേതിക വിദ്യയില്‍ ഈ ശീതികരണശാല പ്രവര്‍ത്തിക്കുന്നതായി ആര്‍ക്കും അറിയില്ല. എരുത്തിയാമ്പതി ഫാമിലെയോ പരിസരത്തെ കര്‍ഷകരുടെയോ ഒരു കിലോ പച്ചക്കറി പോലും സംഭരിക്കാതെയാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും, വി.എഫ്.പി.സി.കെയും മാറി മാറി കൈവശം വെച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇത് വി.എഫ്.പി.സി.കെ അധീനതയിലാണ്. നിരവധി മികച്ച സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ചിറ്റൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്തെ കര്‍ഷകര്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിചെയ്യുന്ന മാര്‍ക്കറ്റിലാണ് വില്‍ക്കുന്നത്.
ശീതീകരണ സംവിധാനത്തിലൂടെ വിപണി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നിരിക്കെ ഈ സ്ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് സ്ഥാപിച്ച് ഗ്രേഡിങ്ങും പായ്ക്കിങ്ങും നടത്തിയാല്‍ വിദേശ വിപണി വരെയെത്തിക്കാന്‍ ഈ സ്ഥാപനത്തിലൂടെ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."