HOME
DETAILS
MAL
മദ്യനയത്തില്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും: എ.സി മൊയ്തീന്
backup
August 20 2016 | 09:08 AM
കോഴിക്കോട്: സര്‍ക്കാരന്റെ മദ്യനയത്തെ കുറിച്ച് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്. ചര്‍ച്ച നടക്കുമ്പോള്‍ ടൂറിസം വകുപ്പിന്റെ അഭിപ്രായം അറിയിക്കും. മദ്യനയം നടപ്പാക്കിയത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടുന്നതായി മുമ്പ് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, മദ്യം മാത്രമല്ല ടൂറിസം രംഗത്തെ തിരിച്ചടികള്‍ക്ക് കാരണം. പല കാരണങ്ങളില്‍ അവ ഒന്നു മാത്രമാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതില്‍ മദ്യവുമായി ബന്ധപ്പെട്ട കാര്യം മാത്രം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."