HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നുവെന്ന് സായ് ശങ്കര്‍
backup
April 09 2022 | 17:04 PM
തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ താനാണ് പരിശോധിച്ചതെന്നും സായ് ശങ്കര്‍ വ്യക്തമാക്കി.
ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകള്‍ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത് വാട്സ്ആപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്ന കോടതി രേഖകളായിരുന്നു ഇവ.
നടിയുടെ മൊഴികളായിരുന്നു പലതും. കോടതി രേഖകളല്ലെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കാനായിരുന്നു നിര്‍ദ്ദേശമെന്നും സായ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."