കാര്‍ ആക്രമിച്ച സംഭവം സ്വയം പദ്ധതിയിട്ടത്; ഇ.എം.സി.സി എം.ഡി ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇ.എം.സി.സി എം.ഡി ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. ഷിജു വര്‍ഗീസ് തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പൊലിസ് കണ്ടെത്തല്‍.
പരാതിക്കാരനും കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന ഷിജു വര്‍ഗീസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗോവയില്‍ നിന്നാണ് ഷിജു വര്‍ഗീസിനെ പിടികൂടിയത്.
സംഭവത്തില്‍ ഷിജു വര്‍ഗീസിന്റെ മാനേജര്‍ ശ്രീകാന്ത് ഉള്‍പ്പെടെ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു.
കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നുപോയതിന്റെ സൂചനകളൊന്നും പൊലിസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."