കോള്‍ പാടശേഖരങ്ങളില്‍ വിരിപ്പു കൃഷിയിറക്കാനുള്ള സൗകര്യങ്ങളൊരുക്കും
മണലൂര്‍: മണലൂര്‍ മേഖലയിലെ കോള്‍ പാടശേഖരങ്ങളില്‍ വിരിപ്പു കൃഷിയിറക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.
മണലൂര്‍ മേഖല സംയുക്ത കോള്‍പടവ് കമ്മിറ്റി വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ കൃഷിക്ക് വേണ്ടി നെല്‍കൃഷിയുടെ വിളവിറക്ക് ഷെഡ്യൂളുകള്‍ തെറ്റിക്കുന്ന പ്രവണത വ്യാപകമാണെന്നും ഇതിനെതിരേ കര്‍ഷകരും കോള്‍ പാടശേഖര സമിതികളും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
മുന്‍തലമുറകള്‍ നമുക്ക് സമ്മാനിച്ച് കടന്നുപോയ വൈവിധ്യമാര്‍ന്ന നെല്ലുകള്‍ കൃഷിയിടങ്ങളില്‍ തിരിച്ചു കൊണ്ടുവരുമെന്നും കാര്‍ഷിക സര്‍വകലാശാലകളുടെ ലാബോറട്ടറികളിലെ വിത്തുകള്‍ നെല്‍പാടങ്ങളില്‍ വിതക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം.ആര്‍ മോഹനന്‍ അധ്യക്ഷനായി.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ മുഖ്യാതിഥിയായി.കൃഷി ഉദ്യോഗസ്ഥരായ ഡോ: യു.ജയകുമാര്‍, സന്ധ്യ, എം.കെ അനിത, പടവ് ഭാരവാഹികളായ പി.പരമേശ്വരന്‍, എന്‍.കെ സുബ്രഹ്മണ്യന്‍,വര്‍ഗ്ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."