HOME
DETAILS

യു.എ.ഇ കൂടുതല്‍ എമിറേറ്റുകള്‍ ഈദ് അവധി പ്രഖ്യാപിച്ചു

  
backup
April 24, 2022 | 4:07 PM

uae-eid-leave-emirates26415

ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍ ഈദ് അവധി പ്രഖ്യാപിച്ചു. ഒമ്പത് ദിവസം നീണ്ട പെരുന്നാള്‍ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ, അബുദബി, റാസല്‍ഖൈമ,ഷാര്‍ജ എമിറേറ്റുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് ഒമ്പത് വരെ അവധി പ്രഖ്യാപിച്ചത്.

സ്വകാര്യ ജീവനക്കാര്‍ക്ക് പരമാവധി അഞ്ച് ദിവസം അവധി ലഭിക്കും.യു.എ.ഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് മന്ത്രിസഭ ആദ്യം ഒരാഴ്ചയിലേറെ നീളുന്ന പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഷാര്‍ജ എമിറേറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെയ് ഒമ്പത് വരെ അവധി ലഭിക്കുന്ന വിധം പ്രഖ്യാപനം നടത്തി. ഇതിന്റെ ചുവട് പിടിച്ച് ഇന്നലെ ദുബൈ, അബുദബി, റാസല്‍ഖൈമ സര്‍ക്കാരുകളും തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ അവധി പ്രഖ്യാപിക്കുകയായിരുന്നു.

മെയ് ആറ് വരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ഒന്നിനാണ് പെരുന്നാള്‍ എങ്കില്‍ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാളെങ്കില്‍ നാല് വരെയും അവധി നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍, പുതിയ അറിയിപ്പ് പ്രകാരം പെരുന്നാള്‍ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും. മെയ് ഒമ്പത് മുതല്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago