HOME
DETAILS
MAL
മന്ത്രിമാര്‍ 21, സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങി
backup
May 15 2021 | 04:05 AM
തിരുവനന്തപുരം: 20ന് സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍.
സി.പി.എമ്മിനു മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരുണ്ടാകും. സി.പി.ഐക്കു 4 മന്ത്രിമാര്‍. സ്പീക്കര്‍ സ്ഥാനം സി. പി.എമ്മിനും ഡെപ്യൂട്ടി സ്പീ ക്കര് പദവി സി.പി.ഐക്കും. ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. ജനതാദള്‍ - എസിനും, എന്‍.സി.പിക്കും ഓരോ മന്ത്രിമാരുണ്ടാകും.
ലോക്താന്ത്രിക് ദളിന് മന്ത്രിയില്ല. ഇവരോട് ജനതാദളുമായി ലയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമുദായ പരിഗണനയില്‍ ആന്റണി രാജുവും, ഗണേഷ്കുമാറും മന്ത്രിസഭയിലെത്തും.
ഇന്നലെ എ.കെ.ജി സെന്ററില്‍ കാനം രാജേന്ദ്രനുമായി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മന്ത്രിസഭാ രൂപീകരണത്തിനുള്ള രണ്ടാം ഘട്ട ചര്‍ച്ച നടത്തി. വകുപ്പുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സി.പി.എം-സി.പി.ഐ ധാരണയ്ക്കാണ് ശ്രമം. നിലവില്‍ സി.പി.ഐയുടെ കൈയിലുള്ള വകുപ്പുകള്‍ വിട്ടുകൊടുക്കില്ലെന്ന് കാനം അറിയിച്ചിട്ടുണ്ട്.കോണ്‍ഗ്രസ്-എസിനു ഇത്തവണ മന്ത്രിയില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐ.എന്‍.എല്ലിനും രണ്ടര വര്‍ഷം വീതം നല്കി രണ്ടു പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."