നോട്ടടിക്കുന്ന പ്രസില്‍ സ്ഥിര ജോലി; ഒരു ലക്ഷത്തിനടുത്ത് ശമ്പളം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സെക്യൂരിറ്റി പ്രിന്റിങ് പ്രസില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസിലേക്ക് സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നീഷ്യന്‍, ഫയര്‍മാന്‍ പോസ്റ്റുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്.
തസ്തിക& ഒഴിവ്
സെക്യൂരിറ്റി പ്രിന്റിങ് പ്രസ് ഹൈദരാബാദില്‍- സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നീഷ്യന്‍, ഫയര്‍മാന്‍ എന്നീ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ്.
സൂപ്പര്‍വൈസര്‍ പോസ്റ്റില്‍ 08 ഒഴിവുകളും, ജൂനിയര്‍ ടെക്‌നീഷ്യന്‍ പോസ്റ്റില്‍ 75 ഒഴിവുകളും, ജൂനിയര്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ 12 ഒഴിവുകളും, ഫയര്‍മാന്‍ പോസ്റ്റില്‍ 01- എന്നിങ്ങനെ ആകെ 96 ഒഴിവുകള്‍.
പ്രായപരിധി
സൂപ്പര്‍വൈസര്‍ പോസ്റ്റില്‍ 18 മുതല്‍ 30 വയസ് വരെ.
ജൂനിയര്‍ ടെക്‌നീഷ്യന്‍, ഫയര്‍മെന്‍ പോസ്റ്റില്‍ 18 മുതല്‍ 25 വയസ് വരെ.
ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് പോസ്റ്റില്‍ 18 മുതല്‍ 28 വയസ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്ത വിജ്ഞാപനം കാണുക.
യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സൂപ്പർവൈസർ(TO Printing) | 1st ക്ലാസ് മുഴുവൻ സമയ ഡിപ്ലോമ ഇൻ പ്രിൻ്റിംഗ് ടെക്നോളജി OR 1 st ക്ലാസ് മുഴുവൻ സമയ B. Tech/B.E/BSc (എൻജിനീയറിങ്) പ്രിൻ്റിംഗ് ടെക്‌നോളജിയിൽ |
സൂപ്പർവൈസർ(Technical Control) | 1st ക്ലാസ് മുഴുവൻ സമയ ഡിപ്ലോമ ഇൻ പ്രിൻ്റിംഗ്/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണി cs/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി OR 1 st ക്ലാസ് മുഴുവൻ സമയ B. Tech /B.E/BSc (എഞ്ചിനീയറിംഗ്) പ്രിൻ്റിംഗിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി |
ജൂനിയർ ടെക്നീഷ്യൻ(Printing/Control) | ഫുൾ ടൈം ഐടിഐ സർട്ടിഫിക്കറ്റ് പ്രിൻ്റിംഗ് ട്രേഡിലെ NCVT / SCVT. ലിത്തോ ഓഫ്സെറ്റ് മെഷീൻ മൈൻഡർ / ലെറ്റർ പ്രസ്സ് മെഷീൻ മൈൻഡർ/ഓഫ്സെറ്റ് പ്രിൻ്റിംഗ് / പ്ലേറ്റ്മേക്കിംഗ്/ ഇലക്ട്രോപ്ലേറ്റിംഗ് / മുഴുവൻ സമയവും പ്ലേറ്റ് മേക്കർ കം ഇംപോസിറ്റർ/ ഹാൻഡ് എന്നിവയിൽ ഐ.ടി.ഐ രചിക്കുന്നു. പ്രിൻ്റിംഗിൽ മുഴുവൻ സമയ ഡിപ്ലോമ |
ജൂനിയർ ടെക്നീഷ്യൻ(Fitter) | മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു വെൽഡർ ട്രേഡിലെ NCVT/SCVT-ൽ നിന്ന്. |
ജൂനിയർ ടെക്നീഷ്യൻ(Welder) | മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു വെൽഡർ ട്രേഡിലെ NCVT/SCVT-ൽ നിന്ന്. |
ജൂനിയർ ടെക്നീഷ്യൻ(Electronics/Instrumentation) | മുഴുവൻ സമയ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അംഗീകരിച്ചു NCVT/SCVT-ൽ നിന്ന് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻ്റേഷൻ |
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് | കുറഞ്ഞത് 55% മാർക്കോടെ ബിരുദം അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് കൂടാതെ ടൈപ്പിങ്ങിനൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ വേഗത @40wpm / ഹിന്ദി @ 30 wpm |
സൂപ്പർവൈസർ(OL) | ബിരുദാനന്തര ബിരുദം ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള യൂണിവേഴ്സിറ്റി ബിരുദത്തിൽ ഇംഗ്ലീഷ്/ഹിന്ദി വിഷയം ലെവൽ (അതായത് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഹിന്ദി ഇംഗ്ലീഷിലും തിരിച്ചും ബിരുദാനന്തര ബിരുദധാരിയാണ്) വിവർത്തനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും സംസ്കൃതം കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും അറിവ് മറ്റൊരു ആധുനിക ഭാഷ ജോലിയിൽ പ്രാവീണ്യം ഹിന്ദിയിൽ കമ്പ്യൂട്ടറുകൾ. |
ഫയർമെൻ | 10 പാസ്സ് ഫയർമാൻ പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് കുറഞ്ഞ ഉയരം 5‟ 5” (165 സെൻ്റീമീറ്റർ) ഒപ്പം നെഞ്ച് 31″ – 33″ (79-84 സെ.മീ.) രണ്ട് കണ്ണിനും നല്ല കാഴ്ച്ച വർണ്ണാന്ധത, കണ്ണിറുക്കൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കണ്ണിൻ്റെ രോഗാവസ്ഥയായിരിക്കും അയോഗ്യതയായി കണക്കാക്കുന്നു |
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,780 രൂപ മുതല്‍ 95,910 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപ.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 200 രൂപ.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: https://ibpsonline.ibps.in/spphfeb24/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."