റമദാന്‍ പ്രമാണിച്ച് യു.എ.ഇയില്‍ 1025 തടവുകാര്‍ക്ക് മോചനം
ദുബൈ: ലോക മുസ്ലിം ജനത റമദാനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ 1025 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് 1,025 തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. മാപ്പുനല്‍കിയ തടവുകാര്‍ പലതരം കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
യു.എ.ഇ.യില്‍ ഇത്തരം പ്രധാനപ്പെട്ട കാലയളവുകളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും നല്ലനടപ്പിനും അവരുടെ കുടുംബങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും അവസരം നല്‍കും.
അതേസമയം റമദാന്‍ മാസപ്പിറ ദര്‍ശനം നിരീക്ഷിക്കാന്‍ യു.എ.ഇയിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ ശരിഅത്ത് കോടതികള്‍ക്ക് കീഴിലും സജ്ജീകരണങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്. ഇന്ന് മാസപ്പിറവി നിരീക്ഷിക്കുകയും അത് കണ്ടാല്‍ സമിതിയെ അറിയിക്കുകയും ചെയ്യും.
ഇത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം യു.എ.ഇ മൂണ്‍സൈറ്റിങ് കമ്മിറ്റി യോഗം അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരും. നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."