HOME
DETAILS

സ്ത്രീസുരക്ഷാ വായാടിത്തം അവസാനിപ്പിക്കണം

  
backup
March 24 2023 | 20:03 PM

women-protection-and


'അയാളേക്കാൾ മോശം അയാളുടെ കൂട്ടുകാർ ആയിരുന്നു' കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നതിനിടെ ആശുപത്രി ജീവനക്കാരന്റെ ലൈംഗികാതിക്രമത്തിനിരയായ യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്. മുറിവേറ്റ മനസുമായി ആശുപത്രി കിടക്കയിൽ കഴിയുന്ന അതിജീവിതയുടെ നോവുകൾക്കു വിലകൽപ്പിക്കാതെ, സഹപ്രവർത്തകനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ അഞ്ചു വനിതാജീവനക്കാർ സമീപിച്ചതിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാമർശം.


മനുഷ്യ മനസാക്ഷിക്ക് മുറിവേൽക്കുന്നതാണ് കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഐ.സി.യുവിൽ നടന്നത്. അഞ്ചു വനിതാജീവനക്കാർ എത്തി യുവതിയോട് കേസ് പിൻവലിക്കാൻ നിർബന്ധിച്ചതും അതിന് പ്രതിഫലമായി പണം വാഗ്ദാനം ചെയ്തതും അതിലേറെ നോവിക്കുന്നതായി. യുവതികൾക്കെതിരേ പൊലിസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും മറ്റ് അഞ്ചുപേരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.


സ്ത്രീ സുരക്ഷയിൽ സർക്കാർ വിട്ടുവീഴ്ചക്കില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവർത്തിച്ചതാണ്. കേരളാ പൊലിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വിമൺ സേഫ്റ്റി എക്‌സ്‌പോ 2023' ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചും കുറ്റവാളികൾക്കെതിരേ പരാതിപ്പെടാൻ വിമുഖതയുണ്ടാകുന്നത് കുറ്റകൃത്യം ചെയ്യുന്നവർക്ക് ഊർജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതൊക്കെ താൻ പറയുമ്പോഴും തിരുവനന്തപുരം പേട്ട പൊലിസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം സംഭവിച്ചതെന്താണെന്ന് മുഖ്യമന്ത്രി പരിശോധന നടത്തണം. രാത്രിയിൽ അതിക്രമത്തിനും വധശ്രമത്തിനും ഇരയായ സ്ത്രീ, പൊലിസ് സ്‌റ്റേഷനിൽ ഫോൺ വഴി വിവരം പറഞ്ഞിട്ടും അന്വേഷിക്കാനോ അടുത്ത നടപടികളിലേക്ക് നീങ്ങാനോ പൊലിസ് തയാറായില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഇതെങ്ങനെ സ്ത്രീപക്ഷവും കരുതലുമാകുമെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു സ്ത്രീ അർധരാത്രിയിൽ അക്രമിക്കപ്പെട്ടാൽ പോലും നേരിട്ടെത്തി പരാതി നൽകിയാലേ കേസ് എടുക്കാനാകൂവെന്ന് സംസ്ഥാനത്തെ ഒരു പൊലിസുകാരനെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ഒറ്റപ്പെട്ട സംഭവമല്ല, പൊലിസ് സംവിധാനത്തിന്റെ മൊത്തം വീഴ്ച തന്നെയാണ്. പേട്ടയിൽ അക്രമത്തിനിരയായ സ്ത്രീ, കമ്മിഷണർക്ക് പരാതികൊടുത്തതിനു ശേഷമാണ് പൊലിസ് നടപടിയിലേക്ക് നീങ്ങിയതെന്നത് വിസ്മരിക്കരുത്.

 

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി, ജീവനക്കാരനിൽനിന്ന് ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിലെ വീഴ്ചയിൽനിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാൻ കഴിയുമോ? സമാനമായ ചില സംഭവങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മുമ്പും സംഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചില വ്യക്തികളുടെ മാനസികവൈകൃതത്തിന്റെ പട്ടികയിൽപെടുത്തി സംഭവങ്ങളിൽനിന്ന് കൈകഴുകി. സർക്കാർ ആതുരാലയങ്ങളിൽ എത്തുന്ന വനിതകളുടെ സംരക്ഷണവും കരുതലുകളും പ്രഖ്യാപനങ്ങളിലും ചുവരുകളിലും മാത്രം പോരാ. ആശുപത്രി വാർഡുകളിലും യാഥാർഥ്യമാക്കണം. കോഴിക്കോട് സംഭവിച്ചത് ആ കരുതലിന്റെ കുറവു തന്നെയാണ്. തൈേറായ്ഡ് ശസ്ത്രക്രിയക്ക് ശേഷം അനസ്തീസിയയുടെ മയക്കത്തിലുള്ള യുവതി കിടക്കുന്ന സർജിക്കൽ ഐ.സി.യുവിൽ മറ്റൊരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യമില്ലാതെ പുരുഷ ജീവനക്കാരൻ ഏറെ സമയം ചെലവഴിച്ചുവെന്നത് വീഴ്ച തന്നെയാണ്. ബോധം തിരിച്ചുവരുന്നതിനിടെയാണ് അറ്റൻഡറായ ശശീന്ദ്രൻ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളൊക്കെ സി.സി.ടി.വി നിരീക്ഷണത്തിലാണ്. എന്നാൽ ഇതിലെ ദൃശ്യങ്ങൾ ആരെങ്കിലും പരിശോധിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. രോഗികളുടെ സ്വകാര്യതയുടെ വിഷയംകൂടി ഉള്ളതിനാൽ മറ്റ് സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനപോലെ ആശുപത്രിമുറിക്കുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാവില്ല. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ ജാഗ്രത തന്നെയാണ് മുഖ്യം. അത് ഇല്ലാതായാൽ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

 

ഏതെങ്കിലും സ്ത്രീ അതിക്രമത്തിന് ഇരയാകുകയോ പൊതുഇടത്ത് പരിഹസിക്കപ്പെടുകയോ ചെയ്യുന്നതിനെ ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ട് സർക്കാർ നിസാരവൽക്കരിക്കരുത്. അങ്ങനെ ആരെങ്കിലും വിലയിരുത്തുന്നുവെങ്കിൽ ഈ കണക്കുകൾ കൂടി അറിയണം. കേരളത്തിൽ ഒരു ദിവസം 47 സ്ത്രീകൾ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങൾക്കിരയാകുന്നുവത്രെ. കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്താകെ സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ 1,03,354 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും കണക്കുകൾ മുന്നിലുള്ളപ്പോൾ എങ്ങനെ സംസ്ഥാനം സ്ത്രീ സൗഹൃദമാണെന്ന് വിലയിരുത്താൻ കഴിയും.


പൂർണമായും സ്ത്രീപക്ഷത്തു നിന്നെഴുതപ്പെട്ടതെന്ന് അവകാശപ്പെട്ട പൊതുജനാരോഗ്യ നിയമം ആരോഗ്യമന്ത്രി വീണാ ജോർജ് കേരള നിയമസഭയിൽ അവതരിപ്പിക്കുമ്പോഴാണ് കെ.കെ രമ എന്ന പ്രതിപക്ഷ എം.എൽ.എ സി.പി.എം സൈബർ ഇടങ്ങളിൽ ക്രൂരമായി അക്രമിക്കപ്പെട്ടതെന്നതും മറക്കരുത്. സ്പീക്കറുടെ ഓഫിസിനു മുമ്പിൽ നടന്ന പ്രതിഷേധത്തിൽ പരുക്കേറ്റ കെ.കെ രമയുടെ കൈയെല്ല് പൊട്ടിയില്ലെന്ന് എക്‌സ്‌റേ സഹിതം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. ഭരണപക്ഷത്തെ ചില എം.എൽ.എമാരും ഇത്തരം പ്രചാരണം നടത്തി എന്നത് നാണിപ്പിക്കുന്നതാണ്. രമയുടെ കൈയെല്ലിന് പൊട്ടലുണ്ടായെന്ന് പറയേണ്ട ഡോക്ടർ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടും ആരും ക്ഷമചോദിച്ചു കണ്ടില്ല. മാത്രമല്ല, ഭരണപക്ഷ എം.എൽ.എമാർക്കെതിരേ വധശ്രമത്തിന് കേസെടുക്കാനും തയാറായിട്ടില്ല. സ്ത്രീ സുരക്ഷയെന്ന് നാഴികയ്ക്ക് നാനൂറ് വട്ടം പറയുന്ന എൽ.ഡി.എഫ് സർക്കാർ നിയമസഭാ സാമാജികരായ വനിതകളോടുപോലും സ്വീകരിക്കുന്ന നിലപാടാണിത്. ഇത് സർക്കാർ തിരുത്തിക്കാണിച്ചാൽ മാത്രമേ പൊലിസിലും മറ്റു സംവിധാനങ്ങളിലും മാറ്റമുണ്ടാകൂ.
തിരുത്തിക്കാണിക്കേണ്ട സർക്കാർ, പുറംതിരിഞ്ഞുനിൽക്കേ പൊലിസ് എങ്ങനെ മുൻകൈയെടുക്കും. ഭരിക്കുന്നവരും നിയമം നടപ്പാക്കേണ്ടവരും കള്ളനും പൊലിസും കളിക്കുന്നത് ഗാലറിയിലിരുന്ന് ജനങ്ങൾ കാണുന്നുണ്ട്; സ്ത്രീ സമൂഹം വിലയിരുത്തുന്നുണ്ട്. ദയവായി, സ്ത്രീ സുരക്ഷയുടെ പേരിലുള്ള വായാടിത്തമെങ്കിലും നിർത്തണം ഇൗ സർക്കാർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago