HOME
DETAILS

സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു

  
backup
March 30 2023 | 11:03 AM

vd-satheeshan-letter-to-cm

തിരുവനന്തപുരം: കേരള ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. വായ്പാ കുടിശികയെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ക്കാണ് കേരള ബാങ്കില്‍ നിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് വായ്പാ കുടിശിക തരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് വി.ഡി സതീശന്‍ അയച്ച കത്തില്‍ പറയുന്നു.

കത്ത് പൂര്‍ണരൂപത്തില്‍

വായ്പാ കുടിശികയെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ക്കാണ് കേരള ബാങ്കില്‍ നിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് വായ്പാ കുടിശിക തരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്വാഭാവികമായും അടുത്ത ഘട്ടമായി ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് കടക്കും.

പ്രളയവും കെവിഡ് മഹാമാരിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പലരും ഇപ്പോഴും കരകയറിയിട്ടില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കുടിശിക തീര്‍ക്കാനുള്ള അവസരം എപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ച് നല്‍കണം. ഇതിനായി കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago